Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (384.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/04/2024
പശ്ചിമബംഗാളിലെ ദി ബിഷ്ണുപൂർ ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഏപ്രിൽ 25, 2024

പശ്ചിമബംഗാളിലെ ദി ബിഷ്ണുപൂർ ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി) – 2016’ എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഏപ്രിൽ 03-ലെ ഉത്തരവു പ്രകാരം പശ്ചിമബംഗാളിലെ ദി ബിഷ്ണുപൂർ ടൌൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ. ബി.ഐ) 1,00,000/-രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ബാങ്കിൻ്റെ നിയമപരമായ പരിശോധന ആർബിഐ നടത്തി. അതനുസരിച്ച്, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ പണപ്പിഴ ചുമത്താനുള്ള താഴെപ്പറയുന്ന

ആരോപണം നില നിൽക്കുന്നതായിക്കണ്ടു – ബാങ്ക് ആറ് മാസത്തിലൊരിക്കലെങ്കിലും അതിൻ്റെ അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരിയ്ക്കാനുള്ള ആനുകാലിക അവലോകന സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/182

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰