മാർച്ച് 27, 2024
പശ്ചിമ ബംഗാൾ ഹൗറയിലെ ദി ഹൗറാ ഡിസ്ട്രിക്ട് സെൻട്രൽ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി
'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി) – 2016’ എന്ന വസ്തുതയിൽ റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2024 മാർച്ച് 19-ലെ ഉത്തരവു പ്രകാരം ഹൗറയിലെ ദി ഹൗറാ ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ. ബി.ഐ) 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
മാർച്ച് 31, 2023-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നിയമാനുസൃതമായ പരിശോധന നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് (നബാർഡ്) നടത്തിയിരുന്നു. അതനുസരിച്ച്, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും മറ്റ് രേഖാ സമർപ്പണങ്ങളും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ പണപ്പിഴ ചുമത്താനുള്ള താഴെപ്പറയുന്ന ആരോപണങ്ങൾ നില നിൽക്കുന്നതായി ആർബിഐ കണ്ടെത്തി - ബാങ്ക് (i) ഉപഭോക്തൃ അക്കൗണ്ടുകളുടെ കെ.വൈ.സി കാലാനുസൃതമായി പുതുക്കുന്നതിൽ പരാജയപ്പെട്ടു, (ii) അക്കൗണ്ടുകളുടെ അപകടസാധ്യത തരംതിരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർ.ബി.ഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2023-2024/2133 |