ജനുവരി 08, 2024
ഗുജറാത്ത് പഞ്ചമഹലിലെ ദി ഹലോൽ അർബൻ കോ ഓപ്പറേറ്റിവ്
ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി
ഡയറക്ടർമാർ, അവരുടെ ബന്ധുക്കൾ, അവർക്കു താല്പര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വായ്‌പകൾ, ഡയറക്ടർമാർക്കുള്ള വായ്പകളും അവർ ജാമ്യക്കാരായുള്ള വായ്പകളും - വിശദീകരണം, പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ (യുസിബികൾ) മറ്റ് ബാങ്കുകളിൽ നിക്ഷേപം തുറക്കൽ, (സഹകരണ ബാങ്കുകൾ - നിക്ഷേപങ്ങൾക്കുള്ള പലിശ)- 2016 ലെ മാർഗ്ഗനിർദ്ദേശങ്ങൾ എന്നീ വസ്തുതകളിൽ റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2023 ഡിസംബർ 14 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് പഞ്ചമഹലിലെ ദി ഹലോൽ അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, ബാങ്ക് (i) ബാങ്ക് ഡയറക്ടറിന്റെ ഒരു ബന്ധു ജാമ്യക്കാരനായി വായ്പ അനുവദിച്ചു (ii) നിശ്ചിത ഇന്റർ ബാങ്ക് കൌണ്ടർപാർട്ടി എക്സ്പോഷർ പരിധി ലംഘിച്ചു, (iii) കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾക്ക് കാലാവധിക്ക് ശേഷം അവ പിൻവലിക്കുന്ന തീയതി വരെ അർഹമായ നിരക്കിൽ പലിശ നൽകിയില്ല എന്നു വെളിപ്പെട്ടു. അതനുസരിച്ച്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം സാധൂകരിക്കപ്പെടുകയും പണപ്പിഴ ചുമത്തേണ്ടത് ശരിയാണെന്നുള്ള നിഗമനത്തിൽ ആർ.ബിഐ എത്തിച്ചേരുകയുമുണ്ടായി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2023-2024/1633 |