Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (346.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/01/2024
ഗുജറാത്ത് വഡോദരയിലെ ശ്രീ ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ജനുവരി 04, 2024

ഗുജറാത്ത് വഡോദരയിലെ ശ്രീ ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ (യുസിബികൾ) മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിക്കൽ’, 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (സഹകരണ ബാങ്കുകൾ - നിക്ഷേപങ്ങളുടെ പലിശ നിരക്ക്) നിർദ്ദേശങ്ങൾ, 2016' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 ഡിസംബർ 13 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് വഡോദരയിലെ ശ്രീ ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ (പ്രസ്തുത ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ച് വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല.

പശ്ചാത്തലം

പ്രസ്തുത ബാങ്കിൻ്റെ 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർ.ബി.ഐ നടത്തിയ നിയമപരമായ പരിശോധന, പരിശോധനാ റിപ്പോർട്ട്, റിസ്ക് അസസ്മെൻ്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ എന്നിവയുടെ പരിശോധനയിൽ, മറ്റു പലതിന്റെയും കൂട്ടത്തിൽ (i) പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് ഗ്രോസ് എക്‌സ്‌പോഷർ പരിധിയും അതുപോലെ പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് കൌണ്ടർപാർട്ടി എക്‌സ്‌പോഷർ പരിധിയും ലംഘിച്ചു (ii) കാലാവധി പൂർത്തിയാക്കിയ സ്ഥിര നിക്ഷേപങ്ങൾക്ക് കാലാവധി പൂർത്തിയാക്കിയ തീയതി മുതൽ നിക്ഷേപം പിൻവലിക്കുന്ന തീയതി വരെ ബാധകമായ നിരക്കിൽ പലിശ നൽകിയിട്ടില്ല എന്നു വെളിപ്പെട്ടു. തൽഫലമായി, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എന്തുകൊണ്ട് പിഴ ചുമത്താൻ പാടില്ല എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ച് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് അയച്ചു.

നോട്ടീസിനുള്ള പ്രസ്തുത ബാങ്കിൻ്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2023-2024/1615

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰