ഓഗസ്റ്റ് 24, 2023
മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള രത്‌നഗിരി അർബൻ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
‘'ഭാരതീയ റിസർവ് ബാങ്ക് - (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി)) നിർദ്ദേശം, 2016'- ലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന്, മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള രത്‌നഗിരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 17 ലെ ഉത്തരവിലൂടെ, ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ₹2.00 ലക്ഷം (രണ്ടു ലക്ഷം മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധനയും അതുമായി ബന്ധപ്പെട്ട റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടും അതിനോടനുബന്ധമായ എല്ലാ കത്തിടപാടുകളും പരിശോധിച്ചപ്പോള്‍, സംശയാസ്പദമായ ഇടപാടുകൾ ഫലപ്രദമായി തിരിച്ചറിയുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനുമുള്ള ഭാഗമായി മുന്നറിയിപ്പുകൾ നൽകുന്നതിന് ശക്തമായ ഒരു സോഫ്‌റ്റ്‌വെയർ സ്ഥാപിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും അക്കൗണ്ടുകളുടെ അപകടസാധ്യതാ വർഗ്ഗീകരണം സംബന്ധിച്ച് ആനുകാലിക അവലോകനം നടത്തിയിട്ടില്ലെന്നും കണ്ടെത്തി. അതിനനുസരിച്ച്, മേല്‍പ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിര്‍ദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.
നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടി പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2023-2024/808
|