മേയ് 02, 2023
മഹാരാഷ്ട്രയിലെ അംബർനാഥിലുള്ള, അംബർനാഥ് ജയ്ഹിന്ദ് കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി
'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)' എന്ന വിഷയത്തിൽ ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2023 ഏപ്രിൽ 26 ലെ ഒരു ഉത്തരവ് പ്രകാരം, അംബർനാഥ് ജയ്ഹിന്ദ് സഹകരണ ബാങ്ക് ലിമിറ്റഡ്, അംബർനാഥ് (മഹാരാഷ്ട്ര) (പ്രസ്തുത ബാങ്ക്) ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2.00 ലക്ഷം രൂപ (രണ്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി ആർ ആക്ട്) 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2021 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ആർബിഐ നടത്തിയ നിയമപരമായ പരിശോധനയും, റിസ്ക് അസസ്മെന്റ് റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ കത്തിടപാടുകളും പരിശോധിച്ചപ്പോൾ, മറ്റ് കാര്യങ്ങൾക്കൊപ്പം, അക്കൗണ്ടുകളുടെ റിസ്ക് വിഭാഗം കൃത്യമായ ഇടവേളകളിൽ (ആനുകാലികമായി) അവലോകനം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന്, മേൽപ്പറഞ്ഞ ആർബിഐ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ബാങ്കിന് ഒരു നോട്ടീസ് നൽകി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടി പരിഗണിച്ച ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നുള്ള മേല്പറഞ്ഞ ചാർജ് സ്ഥിരീകരിക്കപ്പെട്ടതിനാൽ തദനുസൃതമായി പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും ആർബിഐ നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2023-2024/166 |