| ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു |
നവംബർ 02, 2020
ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു
കോവിഡ്-19 കാരണമുണ്ടായ ഉയർന്ന ആരോഗ്യപ്രശ്നങ്ങളും പ്രവർത്തന സംബന്ധമായ ക്രമഭംഗങ്ങളും കണക്കിലെടുത്ത് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള വിപണികളിലെ വ്യാപാരസമയത്തിൽ 2020 ഏപ്രിൽ 7 മുതൽ ഭേദഗതികൾ വരുത്തിയിരുന്നത്.
ലോക്ക്ഡൗണ്‍, ഘട്ടങ്ങളായി പിൻ വലിക്കപ്പെടുകയും, ജനസഞ്ചാര ത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാവുകയും ഓഫീസുകൾ പ്രവർത്തിക്കുകയും ചെയ്തുതുടങ്ങിയതിനാൽ, നിയന്ത്രിത വിപണികളുടെ വ്യാപാരസമയം, ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻപ്രകാരം, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ഉള്ള വിപണികളുടെ വ്യാപാരസമയം താഴെപ്പറയും പ്രകാരം
നിയന്ത്രിക്കപ്പെടും.
| വിപണി |
നിലവിലുള്ള ഭേദഗതിവരുത്തിയ സമയം |
പുതുക്കിയ ഭേദഗതി ചെയ്ത സമയം |
| കാൾ/നോട്ടീസ്/ടേം പണം |
10Am മുതൽ 2Pm വരെ |
10Am മുതൽ 3.30 Pm വരെ |
| ഗവർണ്മെന്റ് സെക്യൂരിറ്റികളിലുള്ള വിപണി റിപോ |
10Am മുതൽ 2Pm വരെ |
10Am മുതൽ 2.30 Pm വരെ |
| ഗവർണ്മെന്റ് സെക്യൂരിറ്റികളിലുള്ള ത്രികക്ഷി റിപോ |
10Am മുതൽ 2Pm വരെ |
10Am മുതൽ 3 Pm വരെ |
| കമ്മേർഴ്സിയൽ പേപ്പറും, സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റുകളും |
10Am മുതൽ 2Pm വരെ |
10Am മുതൽ 3.30 Pm വരെ |
| കോർപ്പോറേറ്റ് ബോണ്ടുകളിലെ റിപോ |
10Am മുതൽ 2Pm വരെ |
10Am മുതൽ 3.30 Pm വരെ |
| ഗവർണ്മെന്റ് സെക്യൂരിറ്റികൾ (കേന്ദ്ര ഗവർണ്മെന്റ് സെക്യൂരിറ്റികൾ സംസ്ഥാന വികസന ബോണ്ടുകൾ, ട്രഷറി ബില്ലുകൾ. |
10Am മുതൽ 2Pm വരെ |
10Am മുതൽ 3.30 Pm വരെ |
| വിദേശ കറൻസി (FCY/ഇൻഡ്യൻ രൂപ (INR) എന്നിവയുടെ വ്യാപാരം, ഫോറക്സ് ഡെറിവേറ്റീവ്സ്*. |
10Am മുതൽ 2Pm വരെ |
10Am മുതൽ 3.30 Pm വരെ |
| റുപ്പീ പലിശ നിരക്ക് ഡെറിവേറ്റീവ്സ് ഉൾപ്പെടെ.* |
10Am മുതൽ 2Pm വരെ |
10Am മുതൽ 3.30 Pm വരെ |
| * അംഗീകൃത ഓഹരി എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്നവയല്ലാത്തവ |
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ്സ് റിലീസ്: 2020-2021/577 |
|