Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (159.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/12/2020
ആർ ബി ഐ ഗവർണർ പൊതു-സ്വകാര്യ മേഖല ബാങ്കുകളുടെ എം ഡി-മാരെയും സി ഇ ഒ മാരെയും വിളിച്ചു ചേർത്ത് വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച യോഗം

ഡിസംബർ 23, 2020

ആർ ബി ഐ ഗവർണർ പൊതു-സ്വകാര്യ മേഖല
ബാങ്കുകളുടെ എം ഡി-മാരെയും സി ഇ ഒ മാരെയും
വിളിച്ചു ചേർത്ത് വീഡിയോ കോൺഫറൻസ് വഴി
സംഘടിപ്പിച്ച യോഗം

പൊതുമേഖലാ ബാങ്കുകളുടെയും തിരഞ്ഞെടുത്ത സ്വകാര്യ മേഖല ബാങ്കുകളുടെയും എം ഡി/സി ഇ ഒ മാരുമായി യഥാക്രമം 2020 ഡിസംബർ 22 നും 23 നും ഭാരതീയ റിസർവ് ബാങ്ക് (ആർ ബി ഐ) ഗവർണർ വീഡിയോ കോൺഫറ ൻസിലൂടെ യോഗം ചേരുകയുണ്ടായി. ഈ യോഗങ്ങളിൽ ആർ ബി ഐയുടെ ഡപ്യൂട്ടി ഗവർണർമാരും പങ്കെടുത്തു.

തന്റെ പ്രാരംഭ പ്രസ്താവനകളിൽ വർത്തമാനകാല സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർ പരാമർശിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പുനർജീവനത്തിന് പിൻബലമേകുന്നതിൽ ബാങ്കിങ് മേഖലയ്ക്കുള്ള പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാമാരി പൊട്ടിപുറപ്പെട്ടത് മുതൽക്ക് സമ്പദ്ഘടനയെ ഭദ്രമാക്കുവാനും സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുവാനും വേണ്ടി ആർ ബി ഐ എടുത്ത നടപടികളെക്കുറിച്ച് ധനകാര്യമേഖലയെ പ്രത്യേകം പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയെ സംബന്ധിച്ച് ബാങ്കുകൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ആവർത്തിക്കുകയും മൂലധനം സ്വരൂപിച്ചും വായ്പകൾക്കെതിരെയുളള കരുതലുകൾ എടുത്തും ബാങ്കുകൾ വായ്പകൾ നൽകാനുള്ള ശേഷി വർധിപ്പിക്കാൻ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യ പ്പെടുകയും ചെയ്തു.

മറ്റ് കാര്യങ്ങളോടൊപ്പം താഴെപറയുന്ന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.

  1. വർത്തമാനകാല സാമ്പത്തിക സ്ഥിതിയും വീക്ഷണഗതിയും;

  2. മോണിട്ടറി പോളിസിയുടെ പ്രസരണവും ലിക്വിഡിറ്റി സ്ഥിതിയും;

  3. പീഡിതമേഖലകളും എംഎസ്എം ഇ കളും ഉൾപ്പെടെയുള്ള സമ്പദ്ഘടനയിലെ വ്യത്യസ്ത മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം;

  4. കോവിഡുമായി ബന്ധപ്പെട്ട പീഡിത ആസ്തികൾക്കായുള്ള ക്ലേശപരിഹാര പദ്ധതി നടപ്പാക്കുന്നതിലെ പുരോഗതി;

  5. 100 ശതമാനം ഡിജിറ്റൽ പര്യാപ്ത കൈവരിക്കുന്നതിൽ സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ കൈവരിച്ച പുരോഗതി;

  6. ബാങ്കുകളിലെ ഐ ടി പശ്ചാത്തല സൗകര്യത്തിന്റെയും ഐടി മുറകളുടെയും ശേഷിയും കാര്യക്ഷമതയും ഉയർത്തു കയും ശക്തിപ്പെടുത്തുകയും;

  7. ബാങ്കുകളിൽ ആവലാതി പരിഹാരസംവിധാനം അഭിവൃ ദ്ധിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2020-2021/820

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰