Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (231.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/11/2019
റോൺ താലൂക്ക് പ്രൈമറി ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ബാങ്ക് ലിമിറ്റഡ്, റോൺ, കർണാടക-യ്ക്ക് പിഴ ചുമത്തി

നവംബര്‍ 26, 2019

റോൺ താലൂക്ക് പ്രൈമറി ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്
ബാങ്ക് ലിമിറ്റഡ്, റോൺ, കർണാടക-യ്ക്ക് പിഴ ചുമത്തി

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 27(2) അനുസരിച്ചുള്ള റിട്ടേണുകൾ സമർപ്പിക്കാതിരുന്നതിന്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ (1) (സി) പ്രകാരമുള്ള (സഹകരണ സംഘങ്ങൾക്ക് ബാധകമായ) വ്യവസ്ഥകളനുസരിച്ച് തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് കർണാടകയിലെ റോൺ താലൂക്ക് പ്രൈമറി ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ബാങ്ക് ലിമിറ്റഡ് - ന് 0.20 ലക്ഷം രൂപ (ഇരുപതിനായിരം രൂപ) പിഴ ചുമത്തിയിരിക്കുന്നു.

ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് ഈ ബാങ്കിന് നൽകുകയും തുടർന്ന് ബാങ്ക് ഒരു പേഴ്‌സണൽ ഹിയറിങ്ങിനുള്ള അവസരം ചോദിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകളും, ഇത് സംബന്ധമായി ബാങ്ക് നൽകിയ നിവേദനവും പരിഗണിച്ചതിനുശേഷം വ്യവസ്ഥാലംഘനം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നും പിഴ ചുമത്തേണ്ട ആവശ്യമുണ്ടെന്നുമുള്ള തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തുകയാണുണ്ടായത്.

(യോഗേഷ് ദയാല്‍) 
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1265

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰