Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (194.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/10/2019
ജൽഗാൺ പീപ്പിൾസ് കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., ജൽഗാൺ (മഹാരാഷ്ട്ര) - ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

ഒക്ടോബർ 29, 2019

ജൽഗാൺ പീപ്പിൾസ് കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., ജൽഗാൺ
(മഹാരാഷ്ട്ര) - ഭാരതീയ റിസർവ് ബാങ്ക് പിഴ
ചുമത്തിയിരിയ്ക്കുന്നു.

വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗീകരണ മാനദണ്ഡങ്ങൾ, വായ്‌പാ നിർവഹണം എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതിനാൽ ഒക്ടോബർ 14, 2019ലെ ഉത്തരവ് പ്രകാരം ജൽഗാൺ പീപ്പിൾസ് കോ -ഓപ്പറേറ്റീവ് ബാങ്കിന് 25 ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം 47A(1)(c), 46(4)(i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ ന്യൂനതകളാണ് ഈ നടപടിക്ക് ആധാരമെന്നും ബാങ്കും ഇടപാടുകാരും തമ്മിൽ നടന്നിട്ടുള്ള ഇടപാടുകളുടെയും ഉടമ്പടികളുടെയും സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു.

പശ്ചാത്തലം

മാർച്ച് 31, 2018 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മ പരിശോധന വെളിവാക്കുന്നത് മറ്റു പലതിനോടും ഒപ്പം വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗീകരണ മാനദണ്ഡങ്ങൾ, വായ്‌പാ നിർവഹണം എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ്ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്നാണ്. ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പ്‌ വരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1050

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰