Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (211.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/09/2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരം, മഹാരാഷ്ട്ര-മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ നിയന്ത്രണ നിർദ്ദേശങ്ങൾ

സെപ്റ്റംബർ 30, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരം,
മഹാരാഷ്ട്ര-മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ
നിയന്ത്രണ നിർദ്ദേശങ്ങൾ

റിസർവ് ബാങ്കിന്‍റെ 2016 ആഗസ്റ്റ് 31-ലെ ഉത്തരവുപ്രകാരം മഹാരാഷ്ട്ര-മുംബൈയിലെ, മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെ, 2016 ആഗസ്റ്റ് 31 ബിസിനസ്സ് അവസാനിച്ച സമയം മുതൽ, നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. തുടർന്നുള്ള ഉത്തരവുകളിലൂടെ, ഈ നിർദ്ദേശങ്ങളുടെ സാധുത കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ, 2019 മാർച്ച് 25-ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം, 2019 സെപ്റ്റംബർ 30 വരെ, പുനഃപരിശോധനയ്ക്ക് വിധേയമായി ഈ നിർദ്ദേശങ്ങൾക്ക് സാധുതയുണ്ട്.

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1) ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, 2016 ആഗസ്റ്റ് 31-ന് പുറപ്പെടുവിച്ചതും, സമയാസമയം ഭേദഗതി ചെയ്തതും, 2019 സെപ്തംബർ 30 വരെ ദീർഘിപ്പിച്ചതുമായ നിയന്ത്രണനിർദ്ദേശങ്ങൾ, പുനരവലോകനത്തിനുവിധേയമായി 2019 സെപ്റ്റംബർ 25-ലെ ഉത്തരവിലൂടെ 2019 ഒക്ടോബർ 1 മുതൽ, 2019 ഡിസംബർ 31 വരെ മൂന്നു മാസക്കാലത്തേക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു.

മുകളിൽ പറഞ്ഞിട്ടുള്ള 2019 സെപ്റ്റംബർ 25-ലെ ദീർഘിപ്പിക്കൽ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പി ച്ചിട്ടുണ്ട്.

ഈ ദീർഘിപ്പിക്കലും, ഭേദഗതിയും കാരണം, ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മെച്ചപ്പെടൽ ഉണ്ടായതായി റിസർവ് ബാങ്കിന് ബോധ്യം വന്നിട്ടുള്ളതായി കരുതേണ്ടതില്ല.

യോഗേഷ് ദയാൽ  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2019-2020/816

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰