Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (312.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/07/2019
1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ - ഗോവയിലെ ദി മപൂസ അർബൻ സഹകരണബാങ്ക് ഓഫ് ഗോവ ലിമിറ്റഡ്- നിർദ്ദേശങ്ങളിൽ ഭേദഗതികൾ

ജൂലൈ 2, 2019

1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56
പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ - ഗോവയിലെ ദി മപൂസ അർബൻ
സഹകരണബാങ്ക് ഓഫ് ഗോവ ലിമിറ്റഡ്- നിർദ്ദേശങ്ങളിൽ ഭേദഗതികൾ

2015 ജൂലൈ 24-ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗോവയിലെ ദി മപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരം നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുകയും, ഏറ്റവും അവസാനം 2019 ഫെബ്രുവരി 15-ലെ ഉത്തരവിൻ പ്രകാരം, 2019 ആഗസ്റ്റ് 18 വരെ ദീർഘിപ്പിക്കുകയും ചെയ്തു.

2. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സഹകരണ ബാങ്കിന്‍റെ സാമ്പത്തികനില പുനരവലോകനം ചെയ്യുകയും, പൊതുജനതാല്പര്യം മുൻനിറുത്തി ഈ നിർദ്ദേശങ്ങ ളിൽ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു.

3. ആയതിൻപ്രകാരം, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1), (2), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഗോവയിലെ ദി മപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെതിരെ 2015 ജൂലൈ 24-ന് പുറപ്പെടുവിച്ചി രുന്ന ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്ത്, ഖണ്ഡിക1-ൽ താഴെപ്പറയുംവിധം ക്ലാസ് xi ചേർക്കണ മെന്ന് നിർദ്ദേശിച്ചു.

xi) വായ്പാക്കരാറിലെ വ്യവസ്ഥകൾ, വായ്പ, നിക്ഷേപവുമായി തട്ടിക്കഴിക്കാൻ അനുവദിക്കും വിധമാണെങ്കിൽ, വായ്പക്കാരന്‍റെ നിർദ്ദിഷ്ട അക്കൗണ്ടിലെ (അത് ഏതു പേരിലറിയപ്പെടുന്നതായാലും) തുക വായ്പാ അക്കൗണ്ടിലെ നീക്കിയിരുപ്പുമായി തട്ടിക്കഴിക്കാവുന്നതാണ്. ഇപ്രകാരം വായ്പാ അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുക തട്ടിക്കഴിക്കുന്നത് താഴെപ്പറയുന്ന അധിക വ്യവസ്ഥകൾ പ്രകാരമായിരിക്കും.

  1. തട്ടിക്കഴിക്കുന്ന തീയതിയിൽ അക്കൗണ്ടുകൾ കെവൈസി വ്യവസ്ഥകൾ പാലിക്കപ്പെട്ടവയായിരിക്കണം.

  2. ജാമ്യക്കാരല്ലാത്ത മൂന്നാം കക്ഷികൾ ഉൾപ്പെടെ, പക്ഷേ ജാമ്യക്കാരെന്ന നിലയിൽ പരിമിതപ്പെട്ടവരല്ലാത്തവരുടെ നിക്ഷേപങ്ങൾ തട്ടിക്കഴിക്കുവാൻ അനുവാദമില്ല.

  3. കാലതാമസമില്ലാതെ അക്കൗണ്ട് അവസാനിപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് എൻപിഎ ആകാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ, അത്തരം കേസുകളിൽ നിക്ഷേപകനു യുക്തമായ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ ഈ പ്രക്രിയ അവലംബിക്കാവൂ. അക്കൗണ്ട് ഒരു സ്റ്റാൻഡേർഡ് അക്കൗണ്ട് ആയിരിക്കുമ്പോഴും (തിരിച്ചടവുകളും മറ്റും കൃത്യമാണെങ്കിൽ) വായ്പയിലെ വ്യവസ്ഥകളിൽനിന്നും വ്യതിചലിച്ചിട്ടുള്ളതായി ബോദ്ധ്യപ്പെട്ടാൽ, തുക തട്ടിക്കഴിക്കുന്നതിന് നിക്ഷേപക - വായ്പക്കാരന്‍റെ രേഖാമൂലമായ സമ്മതം ആവശ്യമാണ്.

  4. നിക്ഷേപം അല്ലെങ്കിൽ അതിന്‍റെ തട്ടിക്കഴിക്കൽ പ്രക്രിയ, അറ്റാച്ച്മെൻറ് ഓർഡർ, കോടതിയിൽ നിന്നോ, സ്റ്റാറ്റ്യൂട്ടറി അധികാരികൾ, അല്ലെങ്കിൽ നിയമപരമായി അധികാരപ്പെടുത്തപ്പെട്ടവരിൽനിന്നുള്ള ഉത്തരവുകൾ, ഏണസ്റ്റുമണി നിക്ഷേപം, ട്രസ്റ്റുകൾക്കുള്ള ബാദ്ധ്യതകൾ, മൂന്നാംകക്ഷി ലീൻ, സംസ്ഥാന സഹകരണസംഘനിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള, തുടങ്ങിയവയാൽ പരിമിതപ്പെടുത്തപ്പെട്ടവയല്ലാതിരിക്കണം.

2015 ജൂലൈ 24-ൽ, ഗോവയിലെ ദി മപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ ഉത്തരവ് മേൽഖണ്ഡിക 3-ലെ ഭേദഗതിയോടൊപ്പം, പുനരവലോകന ത്തിനു വിധേയമായി, തുടർന്നും ബാധകമായിരിക്കും.

ഇവിടെ പരാമർശിതമായ ഉത്തരവുകളിലെ മറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/22

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰