Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (204.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/06/2019
എല്ലാ നാണയങ്ങളും നിയമപരമായി സ്വീകാര്യത ഉള്ളവയായതുകൊണ്ട് അവ പൊതുജനങ്ങൾ തുടർന്നും സ്വീകരിക്കാം: ആർബിഐ

ജൂൺ 26, 2019

എല്ലാ നാണയങ്ങളും നിയമപരമായി സ്വീകാര്യത ഉള്ളവയായതുകൊണ്ട്
അവ പൊതുജനങ്ങൾ തുടർന്നും സ്വീകരിക്കാം: ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെൻറ് ഓഫ് ഇൻഡ്യ കമ്മട്ടങ്ങളിൽ നിർമ്മിച്ച നാണയങ്ങളാണ് പുറത്തിറക്കുന്നത്. ഈ നാണയങ്ങൾക്ക് വ്യതിരക്തമായ രൂപങ്ങളുണ്ട്. കാലാകാലങ്ങളിൽ, പുതിയ മൂല്യങ്ങളുള്ള നാണയങ്ങളും, സാമ്പത്തികം, സാമൂഹികം, സാംസ്ക്കാരികം എന്നീ വിവിധ പ്രമേയങ്ങൾ പ്രതിഫലിപ്പിക്കുന്ന പുതിയ രൂപരേഖകളിലുള്ള നാണയങ്ങളും, പൊതുജനങ്ങളുടെ ഇടപാടുകൾക്ക് ആവശ്യങ്ങൾക്കായി പുറപ്പെടുവിക്കാറുണ്ട്. നാണയങ്ങൾ വളരെക്കാലം പ്രചാരത്തിലിരിക്കുമെന്നതിനാൽ, ഒരേസമയം പല വലിപ്പത്തിലും രൂപരേഖകളുള്ളതുമായ നാണയങ്ങൾ, പ്രചാരത്തിലുണ്ടാവും. ഇപ്പോൾ, 50 പൈസ യുടേയും, 1, 2, 5, 10 മൂല്യങ്ങളുള്ള വിവിധ വലിപ്പം, പ്രമേയം, രൂപരേഖ തുടങ്ങിയവയുള്ള നാണയങ്ങൾ പ്രചാരത്തിലുണ്ട്.

ഇത്തരം നാണയങ്ങളുടെ നിജസ്ഥിതിയെ സംബന്ധിച്ച്, ചില കോണുകളിൽ നിന്നും സംശയങ്ങൾ പ്രകടിപ്പിക്കുന്നതായും ഇതുകാരണം, ചില കച്ചവടക്കാരും, കടയുടമകളും, പൊതുജനങ്ങളും, ഇത്തരം നാണയങ്ങൾ സ്വീകരിക്കുന്നതിന് മടികാണിക്കുന്നു എന്ന റിപ്പോർട്ടുകളുണ്ട്. ആയതിനാൽ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നാണയങ്ങൾ ഉപയോഗിക്കുന്നതിലും, പ്രചാരത്തിലാകുവാനും തടസ്സങ്ങളുണ്ടാവുന്നു.

പൊതുജനങ്ങൾ ഇത്തരം കിംവദന്തികൾക്കു ചെവികൊടുക്കാതെ, ഈ നാണയങ്ങൾ നിയമപരമായി സ്വീകാര്യതയുള്ളവയായി കണക്കാക്കി എല്ലാ ഇടപാടുകൾക്കും സംശയം കൂടാതെ സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് അപേക്ഷിക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, അതിൻറെ 2019 ജനുവരി 14-ലെ DCM (NE) No. G. 2/08.07.18/2018-19 ഉത്തരവിലൂടെ നാണയങ്ങൾ ഇടപാടുകൾക്കും വിനിമയത്തിനും ബാങ്കുകൾ സ്വീകരിക്കണമെന്നുള്ള പ്രത്യേക നിർദ്ദേശങ്ങൾ ആവർത്തിച്ചു നൽകിയിട്ടുണ്ട്.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/3056

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰