Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/03/2019
വാരണാസി (യു പി) യിലെ ബനാറസ് മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി

മാര്‍ച്ച് 13, 2019

വാരണാസി (യു പി) യിലെ ബനാറസ് മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു
മേല്‍ പിഴ ചുമത്തി

1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) സെക്ഷന്‍ 47A(1)(c) ഒപ്പം സെക്ഷന്‍ 46(4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, വാരണാസി (യു പി)യിലെ ബനാറസ് മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ 1,50,000/- (രൂപ ഒരു ലക്ഷത്തിഅന്‍പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (എ എ സി എസ്) സെക്ഷന്‍ 36(1)-ന്‍ കീഴില്‍ പുറപ്പെടുവിച്ചിട്ടുളള നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ സംബന്ധമായ ആര്‍ ബി ഐ നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഇന്‍റര്‍ ബാങ്ക് മൊത്തവായ്പകള്‍, കൗണ്ടര്‍ പാര്‍ട്ടി ലിമിറ്റ്, കെ വൈ സി നിബന്ധനകള്‍ എന്നിവ ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുളളത്.

സഹകരണബാങ്കിന് ആര്‍ ബി ഐ നല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിന്, ബാങ്ക് രേഖാമൂലം മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും, നേരിട്ടു നല്‍കിയ വിശദീകരണങ്ങളും പരിഗണിച്ചതില്‍ ലംഘനങ്ങള്‍ കഴമ്പുളളവയാണെന്നും, പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുളള നിഗമനത്തില്‍ ആര്‍ ബി ഐ എത്തുകയായിരുന്നു.

അനുരുദ്ധ. ഡി. ജാദവ്.
അസിസ്റ്റ്ന്‍റ് മാനേജര്‍

പ്രസ്സ് റിലീസ് 2018-2019/2176

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰