Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (191.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/11/2018
ആർബിഐ ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ് - ന് ധനപരമായ പിഴ ചുമത്തുന്നു

നവംബർ 14, 2018

ആർബിഐ ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ് - ന്
ധനപരമായ പിഴ ചുമത്തുന്നു.

ഇൻകം റെക്കഗ്നിഷൻ, അസറ്റ് ക്ലാസിഫിക്കേഷൻ (ഐആർഎസി) മാനദണ്ഡങ്ങൾ, കെവൈസി/ആന്റി മണി ലോണ്ടറിങ്ങ് (കെവൈസി/എഎംഎൽ) മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനങ്ങൾ അനുസരിക്കാതിരുന്നതിന് 2018 നവംബർ 05ന് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ ഭാരതീയ റിസർവ് ബാങ്ക് ദി ജമ്മു ആന്റ് കശ്മീർ ബാങ്ക് ലിമിറ്റഡ്-ന് 30 ദശലക്ഷം രൂപയുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 46(4)(i) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട്, ആർബിഐ പുറപ്പെടുവിച്ചിരുന്ന മുകളിൽപ്പറഞ്ഞ ആജ്ഞാപനങ്ങൾ അനുസരിക്കുന്നതിൽ ബാങ്ക് വരുത്തിയ വീഴ്ച കണക്കിലെടുത്താണ് പിഴ ചുമത്തിയത്.

ക്രമാനുസാരമായ അനുവർത്തനത്തിലെ അപര്യാപ്തതകളെ അടിസ്ഥാനമാക്കി യുള്ള ഈ നടപടി, മേൽപ്രസ്താവിച്ച ബാങ്ക് അതിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്റെയോ അല്ലെങ്കിൽ അവരുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്റെയോ സാധുതയെക്കുറിച്ച് വിധി പ്രസ്താവിക്കാനുദ്ദേശിച്ചുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്ല് റിലീസ്: 2018-2019/1122

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰