ഏപ്രിൽ 25, 2018
4 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു
താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു. അതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തിരിക്കുന്നു.
| ക്രമ നം. |
കമ്പനിയുടെ പേര് |
രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം |
സര്‍ട്ടിഫിക്കറ്റ് നം. |
നല്‍കിയ തീയതി |
റദ്ദു ചെയ്ത തീയതി |
| 1 |
M/s പല്ലവി റിസോഴ്സസ്
001ലിമിറ്റഡ് |
20, R.N. മുഖർജീ റോഡ്, കൊൽക്കത്ത-700 |
05.00950 |
മാർച്ച് 12, 1998 |
മാർച്ച് 21, 2018 |
| 2 |
M/s മെൻഡറിൻ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് |
4A, നന്ദലാൽ ബസു സരണി, കൊൽക്കത്ത-700 071 |
B.05.04019 |
ഫെബ്രുവരി 15, 2001 |
മാർച്ച് 22, 2018 |
| 3 |
M/s മിത്ര ഇൻവെസ്റ്റ് മെൻറ്സ് ആൻഡ് ബിസിനസ് സിണ്ടിക്കേറ്റ് പ്രൈവറ്റ് ലിമിറ്റഡ് |
No. 4, കൃഷ്ണസ്വാമി അവന്യൂ, ലസ്, മൈലാപ്പൂർ, ചെന്നൈ-600 004 |
07.00090 |
മാർച്ച് 06, 1998 |
ഏപ്രിൽ 10, 2018 |
| 4 |
M/s അംഗിരസ ഹോൾഡിങ്‌സ് & ബിസിനസ് സിണ്ടിക്കേറ്റ് പ്രൈവറ്റ് ലിമിറ്റഡ് |
Old No. 12, New No. 23, സീതമ്മ റോഡ്, അൽവാർപേട്, ചെന്നൈ-600 018 |
07.00128 |
മാർച്ച് 07, 1998 |
ഏപ്രിൽ 10, 2018 |
അതുകൊണ്ട് ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍
പത്രപ്രസ്താവന: 2017-2018/2833 |