Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (116.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/01/2018
വിവിധ രൂപത്തിലുള്ള 10 രൂപ നാണയങ്ങളുടെ നിയമ സാധുത റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കുന്നു

ജനുവരി 17, 2018

വിവിധ രൂപത്തിലുള്ള 10 രൂപ നാണയങ്ങളുടെ നിയമ സാധുത റിസർവ്
ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കുന്നു.

10 രൂപ നാണയങ്ങൾ വ്യാജമാണെന്ന തെറ്റിദ്ധാരണയാൽ ചില സ്ഥലങ്ങളിൽ വ്യാപാരികളും പൊതുജനങ്ങളും ഇവ സ്വീകരിയ്ക്കുവാൻ തയ്യാറാകുന്നില്ല എന്ന വിവരം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിയ്ക്കുന്നു.

ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്മട്ടത്തിൽ തയ്യാറാക്കുന്ന നാണയങ്ങൾ മാത്രമേ റിസർവ് ബാങ്ക് പ്രചാരത്തിൽ വരുത്തുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. സാമ്പത്തികം, സാംസ്കാരികം, സാമൂഹ്യം എന്നീ വിവിധ പ്രമേയങ്ങളുടെ വ്യതിരിക്തമായ ലക്ഷണങ്ങൾ പ്രതിഫലിപ്പിയ്ക്കുന്ന നാണയങ്ങളാണ് കാലാകാലങ്ങളിൽ ലഭ്യമാക്കുന്നത്.

നാണയങ്ങൾ കൂടുതൽ കാലം നിലനിൽക്കുന്നതിനാൽ പല രൂപത്തിലും ആകൃതിയിലുമുള്ളവ ഒരേ സമയം പ്രചാരത്തിൽ ഉണ്ടായിരിയ്ക്കും. ഇതു വരെ റിസർവ് ബാങ്ക് 14 രൂപത്തിൽ 10 രൂപ നാണയങ്ങൾ പ്രചാരത്തിൽ ഇറക്കുകയും അവയുടെ വ്യതിരിക്തമായ ലക്ഷണങ്ങൾ പത്ര പ്രസ്താവനയിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു (പട്ടിക ഇതോടൊപ്പം). മേൽ പറഞ്ഞ എല്ലാ നാണയങ്ങൾക്കും നിയമ സാധുത ഉള്ളതിനാൽ അവ യാതൊരു സന്ദേഹവുമില്ലാതെ ഇടപാടുകൾക്ക്‌ ഉപയോഗിക്കേണ്ടതാണ്.

കൈമാറ്റത്തിനും ഇടപാടുകൾക്കും വേണ്ടി നാണയങ്ങൾ എല്ലാ ശാഖകളിലും സ്വീകരിയ്ക്കണമെന്ന് ബാങ്കുകളോടും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നാണയങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി https://www.rbi.org.in/Scripts/BS_PressReleaseDisplay.aspx എന്ന ലിങ്ക് സന്ദർശിയ്ക്കുക

ക്രമ നം പ്രചാരത്തിൽ വന്ന ദിവസം പത്ര പ്രസ്താവന
1 2017 ജൂൺ 29 ശ്രീമദ് രാജചന്ദ്രയുടെ നൂറ്റി അൻപതാം ജന്മവാർഷിക ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
2 2017 ഏപ്രിൽ 26 ഭാരതത്തിലെ പുരാവസ്തു വിഭാഗത്തിന്റെ നൂറ്റി ഇരുപത്തി അഞ്ചാം വാർഷിക ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
3 2016 ജൂൺ 22 സ്വാമി ചിന്മയാനന്ദന്റെ നൂറാം ജന്മവാർഷിക ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് താമസിയാതെ പുറപ്പെടുവിയ്ക്കുന്ന 10 രൂപ നാണയം
4 2016 ജനുവരി 28 Dr ബി ആർ അംബേദ്കറുടെ നൂറ്റി ഇരുപത്തി അഞ്ചാം ജന്മ വാർഷിക ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
5 2015 ജൂലൈ 30 അഖില ലോക യോഗ ദിനത്തിന്റെ ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
6 2015 ഏപ്രിൽ 16 മഹാത്മാ ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും മടങ്ങി വന്നതിന്റെ നൂറാം വാർഷിക ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
7 2014 ജൂലൈ 17 കയർ ബോർഡിൻറെ വജ്ര ജൂബിലിയുടെ ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
8 2013 ഓഗസ്റ്റ് 29 മാത വൈഷ്ണോദേവി ക്ഷേത്ര ബാർഡിന്റെ രജത ജൂബിലി യുടെ ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
9 2012 ജൂൺ 24 ജനപ്രതിനിധി സഭയുടെ അറുപതാം വാർഷികത്തിന്റെ ഓർമ്മ നിലനിർത്തുവാൻ ഉദ്ദേശിച് പുറപ്പെടുവിച്ച 10 രൂപ നാണയം
10 2011 ജൂലൈ 22 നാണയങ്ങളുടെ പുതിയ ശ്രേണി പുറപ്പെടുവിയ്ക്കുന്നു
11 2010 ഏപ്രിൽ 1 ഭാരതീയ റിസർവ് ബാങ്ക് 75 ന്റെ നിറവിൽ: ഓർമ്മ നിലനിർത്തുവാനുള്ള നാണയം പ്രധാന മന്ത്രി പുറപ്പെടുവിയ്ക്കുന്നു ;ധന മന്ത്രി മിന്റ് റോഡിൻറെ നാഴിക കല്ലുകളും
12 2010 ഫെബ്രുവരി 11 ഹോമി ബാബയുടെ ജന്മ ശതാബ്‌ദിയുടെ ഓർമയ്ക്കായി പുറപ്പെടുവിച്ച 10 രൂപ നാണയം
13 2009 മാർച്ച് 26 നാനാത്വത്തിലെ ഏകത്വം എന്ന ആശയവുമായി പുറപ്പെടുവിച്ച 10 രൂപ നാണയം
14 2009 മാർച്ച് 26 കണക്ടിവിറ്റിയും വിവര സാങ്കേതിക വിദ്യയും എന്ന ആശയവുമായി പുറപ്പെടുവിച്ച 10 രൂപ നാണയം

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2017-2018/1950

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰