| ആർബിഐ, ന്യൂഡൽഹിയിലെ വൈഷ് സഹകരണകമ്മേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 ജനുവരി 08 വരെ നീട്ടിയിരിക്കുന്നു |
സെപ്തംബർ 08, 2017
ആർബിഐ, ന്യൂഡൽഹിയിലെ വൈഷ് സഹകരണകമ്മേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 ജനുവരി 08 വരെ നീട്ടിയിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാവും വിധം) സബ്‌സെക്ഷൻ (1) സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആർബിഐ 2015 ആഗസ്റ്റ് 28 ന്, ന്യൂഡൽഹിയിലെ വൈഷ് സഹകരണ കമേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്തിരുന്നതും, 2017 സെപ്തംബർ 8 വരെ പ്രാബല്യത്തിലുണ്ടായിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ 2017 സെപ്തംബർ 9 മുതൽ 2018 ജനുവരി 8 വരെ നാലു മാസത്തേയ്ക്കുകൂടി ബാധകമായിരിക്കുമെന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ നിർദ്ദേശിക്കുന്നു. ഇത് പുനരവലോകനത്തിന് വിധേയമായിരിക്കും.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ
പ്രസ്സ് റിലീസ് 2017-2018/675 |
|