Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (97.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/07/2017
ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ. എ. സി. എസ്) പ്രകാരം നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശം ഗോമതി നാഗരീയ സഹ്കാരി ബാങ്ക് ലിമിറ്റഡ്, ജാവുന്‍പൂര്‍, യു. പി

ജൂലൈ 11, 2017

ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ. എ. സി. എസ്)
പ്രകാരം നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശം
ഗോമതി നാഗരീയ സഹ്കാരി ബാങ്ക് ലിമിറ്റഡ്, ജാവുന്‍പൂര്‍, യു. പി.

പൊതുജന താൽപര്യാര്‍ത്ഥം ഗോമതി നാഗരീയസഹ്കാരി ബാങ്ക് ലിമിറ്റഡ്, ജാവുന്‍പൂർ, ഉത്തർപ്രദേശിന് ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സഹകരണബാങ്കുകള്‍ക്കു ബാധകമായത്) വകുപ്പ് 35 എ, വകുപ്പ് 56 എന്നിവ പ്രകാരം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു നല്‍കേണ്ടത് ആവശ്യമാണെന്ന് ഭാരതീയ റിസര്‍വ് ബാങ്കിന് ബോധ്യപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് ഗോമതി നാഗരീയ സഹകാരി ബാങ്ക് ലിമിറ്റഡ് ജാവുന്‍പൂർ, യു. പിയെ 2017 ജൂലൈ 10 ബിസിനസ് സമയം അവസാനിക്കുന്നതിനുശേഷം, തുടര്‍ന്ന് റിസര്‍വ് ബാങ്കിന്‍റെ രേഖാമൂലമുള്ള മുൻ അംഗീകാരം കൂടാതെ ഒരു ലോണും അഡ്വാന്‍സും കൊടുക്കുകയോ, പുതുക്കുകയോ ചെയ്യരുതെന്നും, നിക്ഷേപം നടത്തുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ പണം കടം വാങ്ങുകയോ ചെയ്യരുതെന്നും ഒരു തരത്തിലുള്ള ബാധ്യതയും ഉണ്ടാക്കരു തെന്നും, ഒരു ഒത്തുതീര്‍പ്പിലും ഏര്‍പ്പെടരുതെന്നും അതിന്‍റെ വസ്തുവകകളോ ആസ്തിയോ താഴെ സൂചിപ്പിക്കുന്നതിനപ്പുറം വിലക്കുകയോ ട്രാന്‍സ്ഫർ ചെയ്യുകയോ മറ്റുതരത്തില്‍ ഒഴിവാക്കുകയോ ചെയ്യരുതെന്നും വിലക്കുന്നു.

1) ഒരു നിക്ഷേപകന് വായ്പക്കാരനോ ജാമ്യക്കാരനോ എന്ന നിലയിലോ, മറ്റുരീതിയിലോ ബാങ്കിനോട് ബാധ്യതയുണ്ടെങ്കില്‍ ആദ്യം തുക ആ ബാധ്യത യില്‍ വരവുവയ്ക്കണം, സേവിംഗ്സ് ബാങ്ക്, കറണ്ട് അക്കൗണ്ട്, സ്ഥിര നിക്ഷേപക്ഷങ്ങള്‍, മറ്റു നിക്ഷേപങ്ങൾ ഇവ ഏതു പേരിലായാലും 1000 രൂപ (ആയിരം രൂപ മാത്രം) മാത്രമേ പിന്‍വലിക്കാനനുവദിക്കാവൂ

2) നിലവിലുള്ള സ്ഥിര നിക്ഷേപ കാലാവധിക്ക് അതേ പേരിലോ രീതിയിലോ ആണെങ്കില്‍ പുതുക്കാം.

3) ഈ നിര്‍ദ്ദേശത്തിൽ പറഞ്ഞിരിക്കുന്ന ചിലവുകൾ മാത്രം

4) ഗവണ്‍മെന്‍റിലെ നിക്ഷേപമോ എസ്.എല്‍. ആര്‍ അംഗീകൃത സെക്യൂരിറ്റികളിലോ ഉള്ള നിക്ഷേപം.

റിസര്‍വ് ബാങ്കിന്‍റെ രേഖാമൂലമുള്ള അനുമതി കൂടാതെ മറ്റൊരു ബാധ്യതയും വഹിക്കാനോ, തീര്‍പ്പാക്കാനോ പാടില്ല.

പൊതുജന താല്പര്യാര്‍ത്ഥം വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങൾ ബാങ്കിന്‍റെ നോട്ടീസ്ബോര്‍ഡിൽ പതിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച് ഈ നിര്‍ദ്ദേശിക്കുന്നകാര്യങ്ങൾ മാറ്റംവരുത്തേണ്ടപക്ഷം അപ്പോൾ റിസര്‍വ് ബാങ്ക് അക്കാര്യം പരിഗണിക്കും ഈ നിര്‍ദ്ദേശങ്ങൾ നല്‍കി എന്നു കരുതി റിസര്‍വ് ബാങ്ക് പ്രസ്തുത ബാങ്കിനുള്ള ലൈസന്‍സ് റദ്ദാക്കിയെന്നു കരുതരുത്, നിയന്ത്രണങ്ങളോടെ ബാങ്ക് തുടര്‍ന്നും ബാങ്കിംഗ് പ്രവര്‍ത്തനം തുടരും.

ഈ നിര്‍ദ്ദേശങ്ങൾ പുന:പരിശോധനയ്ക്കു വിധേയമായി 2017 ജൂലൈ 10 ബിസിനസ്സ് സമയാവസാനം മുതൽ ആറുമാസത്തേക്ക് നിലനില്‍ക്കുന്ന താണ്.

ഷൈലജാ സിംഗ്
അസിസ്റ്റന്‍റ് ജനറൽ മാനേജർ

പത്ര പ്രസ്താവന 2017-2018/101

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰