| ഭദോഹി അര്‍ബന്‍ സഹകരണ ബാങ്കിന് (ഭദോഹി) ഭാരതീയ റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു |
ഏപ്രില്‍ 24, 2017
ഭദോഹി അര്‍ബന്‍ സഹകരണ ബാങ്കിന് (ഭദോഹി)
ഭാരതീയ റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
നോമിനല്‍ അംഗത്വം, എക്സ്പോഷര്‍/ പരിധി, നിയമപരവും മറ്റുമായ നിബന്ധനകള്‍, ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകളിലെ എക്സ്പോഷര്‍ പരിധി, കസ്റ്റമറെ തിരിച്ചറിയല്‍ എന്നീ കാര്യങ്ങളില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47 എ(1)(c)46(4) എന്നീ വകുപ്പുകള്‍ പ്രകാരം റിസര്‍വ്വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് ഭാദോഹി അര്‍ബന്‍ സഹകരണ ബാങ്കിന് ഇരുപതിനായിരം ുൂപ പിഴ ചുമത്തിയിരിക്കുന്നു.
ഭാരതീയ റിസര്‍വ്വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അതിന്മേല്‍ ബാങ്ക് രേഖാമൂലം മറുപടിയും മുഖദാവില്‍ വിശദീകരണങ്ങളും നല്‍കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും വിശദീകരണങ്ങളും പരിഗണിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശ ലംഘനം നടത്തിയെന്നും അതിനാല്‍ പിഴ ചുമത്തേണ്ടതാണെന്നും ഉള്ള നിഗമനത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് എത്തി.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍
പത്രപ്രസ്താവ: 2016-2017/2875 |
|