Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (128.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/01/2016
സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016

ജനുവരി 14, 2016

സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് സോവറിൻ സ്വർണ്ണബോണ്ടുകളുടെ രണ്ടാം ശ്രേണി പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകൾക്കുള്ള അപേക്ഷകൾ 2016 ജനുവരി 18 മുതൽ 2016 ജനുവരി 22 വരെ സ്വീകരിക്കപ്പെടും. ബോണ്ടുകൾ 2016 ഫെബ്രുവരി 8 ന് വിതരണം ചെയ്യും. ബോണ്ടുകൾ, ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ എന്നിവയിലൂടെ വില്ക്കപ്പെടും. ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ വിപണിയിൽ നിന്നും കടമെടുക്കുന്നതിന്റെ ഭാഗമായിത്തിരും, ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിലൂടെ നടത്തുന്ന കടമെടുക്കലും.

ബഹു: ധനകാര്യമന്ത്രി, 2015-16 ലെ കേന്ദ്രബഡ്ജറ്റിൽ സ്വർണ്ണം ലോഹമായി വാങ്ങുന്നതിനുപകരമായി, സോവറിൻ സ്വർണ്ണബോണ്ടെന്ന ഒരു സാമ്പത്തികആസ്തി വികസിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത് ഓർക്കുമല്ലോ. അതിൻപ്രകാരം ബോണ്ടുകളുടെ ആദ്യ ശ്രേണിയിലേക്കുള്ള നിക്ഷേപങ്ങൾ 2015 നവംബർ 05 മുതൽ 2015 നവംബർ 20 വരെ, സ്വീകരിക്കപ്പെടുന്നതിനായി തുറന്നിരുന്നു. ബോണ്ടിന്റെ പ്രത്യേകതകൾ താഴെകൊടുക്കുന്നു.

ക്രമ നമ്പർ വക വിവരങ്ങൾ
1 ഉല്പന്നത്തിന്റെ പേര് സോവറിൻ സ്വർണ്ണ ബോണ്ട് 2016
2 പുറപ്പെടുവിക്കൽ ഗവൺമെന്റ് ഓഫ് ഇൻഡ്യയ്ക്ക് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിക്കുന്നത്.
3 നിക്ഷേപത്തിനുവേണ്ട യോഗ്യത വ്യക്തികൾ, HUFs, ട്രസ്റ്റുകൾ, സർവ്വകലാശാലകൾ, ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവകളുൾപ്പെടെ, ഭാരതീയ തദ്ദേശ സ്ഥാപനങ്ങൾക്ക് വില്ക്കാൻ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
4 ഡിനോമിനേഷൻ ഒരു ഗ്രാം അടിസ്ഥാനഘടകമായി കണക്കാക്കി സ്വർണ്ണം ഗ്രാമുകളുടെ ഗുണിതങ്ങളായി.
5 കാലാവധി (Tenor) ബോണ്ടിന്റെ കാലാവധി (Tenor) 8 വർഷമായിരിക്കും. പലിശനൽകേണ്ടതീയതികളിൽ, 5-ാം വർഷം, വേണമെങ്കിൽ പണമാക്കിമാറ്റാം.
6 ഏറ്റവും കുറഞ്ഞ നിക്ഷേപം ഏറ്റവും കുറഞ്ഞ നിക്ഷേപം 2 യൂണിറ്റ് (അതായത് രണ്ട് ഗ്രാം സ്വർണ്ണം)
7 ഏറ്റവും കൂടിയ നിക്ഷേപ പരിധി ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ - മാർച്ച്) ഒരു വ്യക്തി / സ്ഥാപനം 500 ഗ്രാം സ്വർണ്ണം കൂടിയ പരിധിയായി നിശ്ചയിച്ചിരിക്കുന്നു. ഇക്കാര്യം കാണിക്കുന്ന സ്വന്തം പ്രഖ്യാപനം വാങ്ങണം.
8 കൂട്ടുനിക്ഷേപം കൂട്ടുനിക്ഷേപമാകുമ്പോൾ, ഏറ്റവും കൂടിയ നിക്ഷേപപരിധിയായ 500 ഗ്രാം ഒന്നാമത്തെ അപേക്ഷകന്റെ പേരിൽ മാത്രം കണക്കാക്കും.
9 ഇടവേള (Frequency) ബോണ്ടുകൾ വിവിധ ശ്രേണികളിലായിരിക്കും പുറപ്പെടുവിക്കുക. ഓരോ ശ്രേണിയും പ്രഖ്യാപിക്കപ്പെടുന്ന കാലാവധി സമയത്ത് നിക്ഷേപങ്ങൾ സ്വീകരിക്കാൻ തുറന്നിരിക്കും. പുറപെടുവിക്കുന്ന തീയതിയും വിജ്ഞാപനത്തിൽ പറഞ്ഞിരിക്കും.
10 ഇഷ്യൂവില തൊട്ടുമുമ്പുള്ള വാരത്തിൽ (തിങ്കൾ മുതൽ വെള്ളിവരെ) ഇൻഡ്യൻ ബുള്ള്യൻ ആൻഡ് ജൂവല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) പ്രസിദ്ധീകരിക്കുന്ന 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ സാധാരണ ശാരാശരി വിലയായിരിക്കും ഇൻഡ്യൻ രൂപയിൽ ബോണ്ടുകളുടെ വിലയായി നിശ്ചയിക്കുക.
11 പണമാക്കാനുള്ള അവകാശം. ഏറ്റവും കൂടുതൽ 20000 രൂപ വരെ രൊക്കം പണമായിനൽകും; അല്ലെങ്കിൽ ഡ്രാഫ്റ്റ്, ചെക്ക്, ഇലക്‌ട്രോണിക് ബാങ്കിംഗ് എന്ന രീതികളിലായിരിക്കും.
12 ഇഷ്യൂവിന്റെ രൂപം ജി. എസ്. ആക്ട് 2006-ൻ കീഴിൽ ഗവൺമെന്റ് ഓഫ് ഇൻഡ്യ കടപ്പത്രം, നിക്ഷേപകർക്ക് ഹോൾഡിംഗ് സർട്ടിഫിക്കറ്റുകൾ നൽകപ്പെടും. ഡിമാറ്റ് രൂപത്തിലാക്കാൻ ബോണ്ടുകൾക്ക് അർഹതയുണ്ട്.
13 പണമാക്കിമാറ്റുമ്പോഴുള്ള വില (Redemption price) ഇൻഡ്യൻ രൂപയിൽ പണമാക്കിമാറ്റാം. തൊട്ടുമുമ്പത്തെ വാരത്തിൽ (തിങ്കൾ മുതൽ വെള്ളി വരെ) ഐബിജെഎ (IBAJ) പ്രസിദ്ധപ്പെടുത്തിയ 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ സാധാരണ ശരാശരി വിലയെ അടിസ്ഥാനമാക്കിയായിരിക്കും ഈ വില നിശ്ചയിക്കുക.
14 വില്ക്കാനുള്ള ചാനലുകൾ വിജ്ഞാപനം ചെയ്യപ്പെടുന്ന ബാങ്കുകൾ, എസ്‌സിഎച്ച്‌ഐഎൽ (SCHIL), നിയുക്ത പോസ്റ്റ് ഓഫീസുകൾ എന്നിവയിലൂടെ നേരിട്ടോ ഏജന്റുകൾ വഴിയോ ബോണ്ടുകൾ വില്ക്കാം.
15 പലിശനിരക്ക് വർഷം 2.75% എന്ന സ്ഥിരമായ പലിശ നിരക്ക് നിക്ഷേപകന് നൽകും. നിക്ഷേപത്തിന്റെ തുടക്കത്തിലുള്ള മൂല്യത്തിനു മേൽ, അർദ്ധവാർഷിക മായിട്ടായിരിക്കും പലിശ നൽകുക.
16 ജാമ്യരൂപത്തിൽ വായ്പകൾക്ക് ജാമ്യമായി ബോണ്ടുകളെ ഉപയോഗിക്കാം. വായ്പാ / മൂല്യം അനുപാതം (Loan to Value ratio), റിസർവ് ബാങ്ക് കാലാകാലം നിശ്ചയിക്കുന്ന സാധാരണ സ്വർണ്ണ വായ്പയ്ക്കു തുല്യമായിരിക്കും.
17 കെവൈസി രേഖകൾ സ്വർണ്ണം വാങ്ങുമ്പോൾ നൽകേണ്ട അതേ കെവൈസി രേഖകൾ. കെവൈസി രേഖകളായ വോട്ടർ ഐഡി, ആധാർ കാർഡ് / പാൻ ടാൻ (TAN) പാസ്‌പോർട്ട് ഇവ ഏതെങ്കിലും നല്കണം.
18 നികുതി സംബന്ധമായ കാര്യങ്ങൾ 1961 ലെ ഇൻകംടാക്‌സ് ആക്ട് (43/1961) പ്രകാരം, സ്വർണ്ണ ബോണ്ടുകളിൽ നിന്നു നേടുന്ന പലിശവരുമാനം നികുതിയ്ക്ക് വിധേയം. കൂടാതെ, സാധാരണ സ്വർണ്ണത്തിനെങ്ങിനയോ അതുപോലെ ക്യാപിറ്റൽ ഗയിൻസ് നികുതിയും.
19 ക്രയവിക്രയക്ഷമത റിസർവ് ബാങ്ക് വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ, എക്‌സ്‌ചേഞ്ചുകളിലും, എൻഡിഎസ് - ഓഎം (NDS-OM) എന്നിവയിലും ക്രയവിക്രയം ചെയ്യാം.
20 SLR യോഗ്യത സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യായ്ക്ക് ഈ ബോണ്ടുകൾ യോഗ്യതയുള്ളവയാണ്.
21 കമ്മീഷൻ ഈ ബോണ്ടുകളുടെ വിതരണത്തിനു കിട്ടുന്ന നിക്ഷേപത്തുകയുടെ 1% നിരക്കിൽ കമ്മിഷനായി നൽകും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2015-2016/1663

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰