ജനുവരി 16, 2017
ബ്രഹ്മാവര്‍ത് വാണിജ്യ സഹകരണ ബാങ്ക് (കാണ്‍പൂര്‍, ഉത്തര്‍ പ്രദേശ്)
ഭാരതീയ റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്ന ഡയറക്ഷന്റെ കാലാവധി
ജൂലായ് 6, 2017 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ബ്രഹ്മാവര്‍ത് വാണിജ്യ സഹകരണ ബാങ്ക് (കാണ്‍പൂര്‍) ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന ഡയറക്ഷന്റെ കാലാവധി ജനുവരി 7, 2017 മുതല്‍ ജൂലായ് 6, 2017 വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പുനരവലേകത്തിന് വിധേയമായി, ദീര്‍ഘിപ്പിച്ചിരിക്കുന്നു. 1949 ലോ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A വകുപ്പ് പ്രകാരം ജൂലയ് 7, 2015 മുതല്‍ ബ്രഹ്മാവര്‍ത് ബാങ്ക് ഡയറക്ഷനു കീഴിലായിരുന്നു. ഈ നടപടിയുടെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക് ആദ്യം ജനുവരി 6, 2017 വരെ ദീര്‍ഘിപ്പിക്കുകയും പിന്നീട് ഡിസംബര്‍ 30, 2016 ന് കാലാവധി ജൂലായ് 6, 2017വരെ ദീര്‍ഘിപ്പിക്കുവാന്‍ തീരുമാനിക്കുകയുമുണ്ടായി. ഡിസംബര്‍ 30, 2016 ലെ ഈ വിജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭാരതീയ റിസര്‍വ് ബാങ്ക് നേരത്തേ നല്‍കിയ ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക നിലയുടെ തകര്‍ച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കേണ്ടതില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ഡയറക്ഷനില്‍ മാറ്റം കൊണ്ടുവരുവാന്‍ ഭാരതീയ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നതായിരിക്കും.
അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍
പത്രപ്രസ്താവന:2016-2017/1898 |