Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (117.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/03/2017
ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ് ഹൈദരാബാദിനുമേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ആർബിഐ ദീർഘിപ്പിച്ചു

മാർച്ച് 2, 2017

ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ് ഹൈദരാബാദിനുമേൽ
പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ആർബിഐ
ദീർഘിപ്പിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഹൈദരാബാദിലെ ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിന്റെ സാമ്പത്തികനില പുനരവലോകനം ചെയ്തതിൽ, 2016 ആഗസ്റ്റ് 24 ന് പുറപ്പെടുവിച്ചിരുന്ന നിർദ്ദേശങ്ങൾ, പൊതുജനതാല്പര്യപ്രകാരം, നീട്ടുകയും, ഭേദഗതി ചെയ്യുകയും വേണ്ടതാണോ എന്ന കാര്യം പരിഗണിച്ചു. അതനുസരിച്ച്, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം), സെക്ഷൻ 35A, സബ്‌സെക്ഷൻ (1) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, ഹൈദരാബാദിലെ ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ 2017 ഫെബ്രുവരി 28 വരെ പ്രാബല്യമുണ്ടായിരുന്ന നിർദ്ദേശങ്ങൾ 2017 മാർച്ച് 1 മുതൽ 2017 ആഗസ്റ്റ് 31 വരെ തുടർന്നും ഒരു ആറുമാസക്കാലത്തേയ്ക്കുടി പുനരവലോകനത്തിനുവിധേയമായി, ബാധകമായിരിക്കുമെന്ന് ആർബിഐ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. കൂടാതെ, 1949 - ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A, സബ്‌സെക്ഷൻ (1)(2) ഒപ്പം സെക്ഷൻ 56-ം പ്രകാരം, റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് ഹൈദരാബാദിലെ ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ, 2016 ആഗസ്റ്റ് 24 നു പുറപ്പെടുവിച്ചിരുന്ന നിർദ്ദേശങ്ങളുടെ 1(i) ഖണ്ഡിക താഴെപ്പറയും പ്രകാരം ഭേദഗതി ചെയ്യണമെന്ന് ഇതിനാൽ നിർദ്ദേശിക്കുന്നു:

'ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപ അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട് (അത് ഏത് പേരിലറിയപ്പെട്ടാലും) ൽ നിന്നും 50,000 രൂപ (അൻമ്പതിനായിരം രൂപ മാത്രം) യിൽ കവിയാത്ത തുക, ആ നിക്ഷേപകന് ബാങ്ക് നിക്ഷേപത്തിനെതിരെ എടുത്തിട്ടുള്ള വായ്പയുൾപ്പെടെയുള്ള ഏതെങ്കിലും വായ്പയോ, ജാമ്യബാദ്ധ്യതയോ ഉണ്ടെങ്കിൽ ആ തുക ആദ്യം തിരിച്ച് പിടിച്ചതിനുശേഷം, പിൻവലിക്കാൻ അനുവാദമുണ്ടായിരിക്കും. നിക്ഷേപകർക്ക് പിൻവലിക്കാനനുവദിക്കാവുന്ന തുക, ഒരു പ്രത്യേക എസ്‌ക്രോ (escrow) അക്കൗണ്ടിലോ, സെക്യൂരിറ്റികളിൽ പ്രത്യേകമായി രേഖപ്പെടുത്തിയോ, പുതുക്കിയ നിർദ്ദേശമനുസരിച്ച്, നിക്ഷേപകർക്ക് തിരിച്ചുനൽകാൻ വേണ്ടി മാത്രം, സൂക്ഷിക്കണം.'

താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ ബാങ്കിന് അനുവാദമുണ്ടായിരിക്കും.

(i) സെക്യൂരിറ്റിയുള്ള കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളുടേയും സ്റ്റാൻഡേർഡ് റേറ്റിംഗ് ഉള്ള അക്കൗണ്ടുകളുടേയും പരിധികൾ പുതുക്കാം. (ഡയറക്ടർമാരുമായി ബന്ധമുള്ള വായ്പകൾ ഒഴിച്ചുള്ളവ).

(ii) നിക്ഷേപത്തുകകളിൽ നിന്നും വായ്പകൾ തട്ടിക്കഴിയ്ക്കാൻ ബാങ്കിന് അനുവാദമുണ്ട്. ഒരു വായ്പാക്കാരന്റെ വായ്പാ കരാറിന്റെ വ്യവസ്ഥകൾ അയാളുടെ ഒരു പ്രത്യേക നിക്ഷേപത്തുകയിൽ നിന്നും വായ്പാ അക്കൗണ്ടിലേക്ക് തട്ടിക്കഴിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ ആ വായ്പാ അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുകയിലേയ്ക്ക് നിക്ഷേപത്തുക മാറ്റുന്നത് താഴെപ്പറയുന്ന അധിക വ്യവസ്ഥകൾക്ക് വിധേയമായിരിക്കും:

a. തുകതട്ടിക്കഴിക്കുന്ന തീയതിയിൽ, അക്കൗണ്ട് കെവൈസി നിബന്ധനപൂർത്തിയാക്കിയതായിരിക്കണം.

b. മറ്റൊരാളിന്റെ നിക്ഷേപം, അയാൾ ജാമ്യക്കാരനല്ലെങ്കിൽ വായ്പയിലേക്കുമാറ്റാൻ പാടില്ല.

c. വായ്പക്കാരന് ശരിയായ നോട്ടീസ് നൽകിയിട്ടുവേണം തുകമാറ്റാൻ. മാത്രവുമല്ല തുക മാറ്റാൻ താമസിച്ചാൽ അക്കൗണ്ട് സാധാരണഗതിയിൽ എൻപിഎ (NPA) ആയിത്തീരാൻ സാദ്ധ്യതയുള്ളതാണോ എന്ന് പരിശോധിക്കുകയും ചെയ്യണം. കൃത്യമായി അടച്ചുപോരുന്ന വായ്പാ അക്കൗണ്ടുകളിലേക്ക് നിക്ഷേപത്തുക മാറ്റുന്നതും, കരാറിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്ക് വ്യത്യസ്ഥമായി തുക മാറ്റണമെങ്കിൽ വായ്പക്കാരന്റെ രേഖാമൂലമായ സമ്മതം വാങ്ങേണ്ടതാണ്.

d. നിക്ഷേപമോ, അത് മേൽ പ്രകാരം മാറ്റുന്നതോ, നിയമപ്രകാരം കോടതിവഴിയോ മറ്റ് ഭരണഘടനാസ്ഥാപനങ്ങൾ വഴിയോ തടയുകയോ, നിക്ഷേപം ജപ്തി ചെയ്യപ്പെടുന്ന അവസരങ്ങളിലോ, നിരതദ്രവ്യമായി സൂക്ഷിക്കുമ്പോഴോ, കോപ്പറേറ്റീവ് സൊസൈറ്റി ആക്ടിൻ പ്രകാരം ബാദ്ധതപ്പെട്ടതോ ആയ അവസരങ്ങളിലും, നിക്ഷേപം വായ്പയിലേക്ക് മാറ്റാൻ പാടില്ല.

2016 ആഗസ്റ്റ് 24 ന് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ മറ്റെല്ലാ വ്യവസ്ഥകളും അതേപടിതുടരും.

വിശദമായ നിർദ്ദേശങ്ങൾ, താല്പര്യമുള്ള പൊതുജനങ്ങൾക്ക് വായിച്ചറിയാൻ വേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2338

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰