Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (119.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/11/2016
"L" എന്ന ഇൻസെറ്റ് അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലെ ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു

നവംബർ 13, 2016

'L' എന്ന ഇൻസെറ്റ് അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലെ ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു

മഹാത്മാഗാന്ധി (പുതിയ) സീരിസിൽ, രണ്ടു നമ്പർ പാനലുകളിലും 'L' എന്ന് ഇൻസെറ്റു അക്ഷരമുള്ളതും, റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേലിന്റെ ഒപ്പുള്ളതും, അച്ചടിച്ചവർഷം '2016' -ം, സ്വഛ്ഭാരത് ലോഗോയും പിൻവശത്ത് അച്ചടിച്ചതുമായ ₹500 വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താമസിയാതെ പുറത്തിറക്കുന്നതാണ്.

ഈ പുതിയ ബാങ്ക് നോട്ടുകൾ, നേരത്തേയുള്ള സ്‌പെസിഫൈഡ് സീരിസ് ബാങ്ക് നോട്ടുക (SBN) ളിൽ നിന്നും, നിറം, വലുപ്പം, പ്രമേയം, സുരക്ഷാലക്ഷണങ്ങളുടെ സ്ഥാനം, രൂപമാതൃക സംബന്ധമായ അംശങ്ങൾ എന്നീ കാര്യങ്ങളിൽ വ്യത്യസ്തമാണ്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു.

  • വലുപ്പം 66mm x 150mm

  • നിറം സ്റ്റോൺ ഗ്രേയാണ്

  • ഭാരതീയ പൈതൃകമായ റെഡ് ഫോർട്ടിന്റെ പ്രതിരൂപം, ഇൻഡ്യൻ പതാകയോടൊപ്പം പിൻവശത്തുകാണാം.

കാഴ്ചബലഹീനതയുള്ളവർക്ക്, ഏതു വിഭാഗത്തിൽപെട്ട നോട്ടാണന്ന് തിരിച്ചറിയാൻ വേണ്ടി, ഈ ബാങ്ക് നോട്ടിൽ ചില ലക്ഷണങ്ങൾ (മഹാത്മാഗാന്ധിയുടെ പ്രതിഛായ, അശോകസ്തംഭ മുദ്ര, ബ്ലീഡ് ലൈനുകൾ, ₹500 രേഖപ്പെടുത്തിയ വൃത്തം, വലതുവശത്ത് ഒരു തിരിച്ചറിയൽ അടയാളവും ഇന്റാഗ്ലിയോ അച്ചടിയിൽ) ഉണ്ട്.

2016 നവംബർ 08 ലെ പ്രസ്സ് റിലീസ് നമ്പർ 2016-2017/1146 - ൽ വിവരിച്ചിരുന്ന, മുൻപ് പുറപ്പെടുവിച്ച ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയക്ഷമമായി തുടരും.

അല്പ്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1196

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰