Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/09/2016
ഇൻസെറ്റ് അക്ഷരം ഇല്ലാതെ, നമ്പർ പാനലുകളിൽ വലുപ്പം കൂടിവരുന്ന അക്കങ്ങളോടുകൂടിയതും, ഇന്റാഗ്ലിയോ അച്ചടി ഇല്ലാത്തതുമായ 20 ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്ക&

സെപ്തംബർ 23, 2016

ഇൻസെറ്റ് അക്ഷരം ഇല്ലാതെ, നമ്പർ പാനലുകളിൽ വലുപ്പം കൂടിവരുന്ന അക്കങ്ങളോടുകൂടിയതും,
ഇന്റാഗ്ലിയോ അച്ചടി ഇല്ലാത്തതുമായ 20 ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നു.

2005 മഹാത്മാ ഗാന്ധിസിരീസിൽ, രണ്ടു നമ്പർ പാനലുകളിലും ഇൻസെറ്റ് അക്ഷരം ഇല്ലാതെയും, റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജന്റെ ഒപ്പുള്ളതും, മറുവശത്ത് 2016 എന്ന് അച്ചടി വർഷം അച്ചടിച്ചിട്ടുള്ളതുമായ 20 ബാങ്ക് നോട്ടുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

ഇപ്പോൾ പുറപ്പെടുവിക്കാനുദ്ദേശിക്കുന്ന ബാങ്ക് നോട്ടുകളുടെ രൂപമാതൃകയും സുരക്ഷാ ലക്ഷണങ്ങളും, നമ്പർ പാനലുകളിൽ വലുപ്പം കൂടിവരുന്ന അക്കങ്ങളോടുകൂടിയും, ഇന്റാഗ്ലിയോ അച്ചടി, അന്തർലീനമായ പ്രതിരൂപം, തിരിച്ചറിയൽ അടയാളം ഇവയില്ലാത്ത മഹാത്മാഗാന്ധി 2005 പരമ്പരയിലുള്ള 20 രൂപാ ബാങ്ക് നോട്ടുകൾക്ക് സദൃശമായിരിക്കും. ഇന്റാഗ്ലിയോ അച്ചടി ഒഴിവാക്കിയിട്ടുള്ളതിനാൽ മുഖവശത്തിനു ഇളംനിറം ആയിരിക്കും. (സെപ്തംബർ 15, 2016 ലെ 2016-2017/678-ാം നമ്പർ പ്രസ്സ് റിലീസ് നോക്കുക.)

ഇതിനു മുമ്പ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള 20 രൂപ മൂല്യത്തിലുള്ള എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയ യോഗ്യമായി തുടരും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/757

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰