Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/06/2016
2016 ജൂലൈ 1 -ന്, പൊതുജനങ്ങളുടെ പണമിടപാടുകള്‍ നടത്താനായി ആര്‍. ബി. ഐ. പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ 28, 2016

2016 ജൂലൈ 1 -ന്, പൊതുജനങ്ങളുടെ പണമിടപാടുകള്‍ നടത്താനായി
ആര്‍. ബി. ഐ. പ്രവര്‍ത്തിക്കുന്നു.

പുനരവലോഖനത്തിന്റെ ഫലമായും വ്യാപാര ഇടപാടുകളുടെ (market transactions) സെറ്റില്‍ മെന്റ് സുഗമമാക്കുന്നതിനും, പൊതുജനങ്ങളുടെ പണമിടപാടുകള്‍ നടത്തുന്നതിന് സഹായകമായും, റിസര്‍വ് ബാങ്ക് 2016 ജൂലൈ 1 -ന് പൊതു പണമിടപാടുകള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണയായി, എല്ലാ ജൂലൈ 1-ാം തീയതിയും ആര്‍. ബി. ഐ. അതിന്റെ വര്‍ഷാന്ത്യകണക്കെടുപ്പ് നടക്കുന്നതുമൂലം പൊതുപണിടപാടുകള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്ന പതിവില്ല. ആര്‍. ബി. ഐ. യുടെ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ ജൂണ്‍ വരെയാണ്.

വര്‍ഷാന്ത്യ കണക്കെടുപ്പ് നടക്കുന്നതു കാരണം താഴെ കാണിച്ചിരിക്കുന്ന വിധത്തിലേ ഇടപാടുകള്‍ നടത്തപ്പെടുകയുള്ളൂ.

i) RTGS / NEFT, ഫണ്ട് ട്രാന്‍സ്ഫര്‍, സെക്യൂരിറ്റികളുടെ സെറ്റില്‍മെന്റ് എന്നിവ 11.00 am മുതല്‍.

ii) T + O അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുന്ന ഫണ്ടുകളുടേയും, സെക്യൂരിറ്റി കളുടെയും, ഇടപാടുകള്‍ 11.00 am മുതല്‍.

iii) റിസര്‍വ് ബാങ്കിന്റെ റിവേഴ്‌സല്‍ കാലമായിട്ടുള്ള അഡ്ജസ്റ്റ്‌മെന്റ് ഫസിലിറ്റി (LAF), മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (MSF) എന്നിവ സംബന്ധമായി ബാക്കിനില്‍ക്കുന്ന എല്ലാ ഇടപാടുകളും അതേ ദിവസം 11.00 am മുതല്‍ നടക്കും.

iv) LAF റിപോ ജാലകം 11.30 am മുതല്‍ 3.00 pm വരെ പ്രവര്‍ത്തിക്കും.

v) 14 ദിവസക്കാലാവധിയുള്ള ടേം റിപോ ജാലകം 12.30 pm മുതല്‍ 1.00 pm വരെ പ്രവര്‍ത്തിക്കും.

അല്പനാ കില്ലാവാല
പ്രിന്‍സിപ്പല്‍ അഡൈ്വസര്‍

പ്രസ്സ് റിലീസ് 2015-2016/3028

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰