Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (203.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/10/2023
പശ്ചിമ ബംഗാളിലെ ദി ഘട്ടൽസ്‌ പീപ്പിൾസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി

ഒക്ടോബർ 25, 2023

പശ്ചിമ ബംഗാളിലെ ദി ഘട്ടൽസ്‌ പീപ്പിൾസ് കോ ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ
ചുമത്തി

വായ്പാ വിവര കമ്പനികളുടെ അംഗത്വം (സി.ഐ. സി), അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ എക്സ്പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/മറ്റ് നിയന്ത്രണങ്ങളും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 ലെ "നിങ്ങളുടെ ഉപഭോക്താവിനെ അറിയുക" (കെ വൈ സി), 1949 ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 26 എ സെക്ഷനിലെ വ്യവസ്ഥകൾ, ‘നിക്ഷേപ പരിശീലന ബോധവൽക്കരണ ഫണ്ട് 2014 - 1949 ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 26 എ സെക്ഷനിലെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ’ എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 സെപ്റ്റംബർ 21-ലെ ഉത്തരവിലൂടെ പശ്ചിമ ബംഗാളിലെ, ദി ഘട്ടൽസ്‌ പീപ്പിൾസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1,50,000/- രൂപ (ഒരു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1) (സി), 46 (4) (i) എന്നിവയ്‌ക്കൊപ്പം സെക്ഷൻ 56, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് 2005, 25(1) (iii), 23 (4) വകുപ്പുകൾ പ്രകാരം ആർ.ബി.ഐ. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുടെ പരിശോധനയിലും ബാങ്ക്, (i) ക്രെഡിറ്റ് വിവരങ്ങൾ സി.ഐ.സി.കൾക്ക് നൽകിയില്ല, (ii) പ്രുഡൻഷ്യൽ ഇന്റർ-ബാങ്ക് കൗണ്ടർപാർട്ടി എക്‌സ്‌പോഷർ പരിധി ലംഘിച്ചു, (iii)അക്കൗണ്ടുകളുടെ അപകടസാധ്യത വിലയിരുത്താൻ ക്രമമായ ഇടവേളകളിൽ അവലോകനം നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയില്ല, (iv) അർഹമായ തുക നിക്ഷേപ പരിശീലന ബോധവൽക്കരണ ഫണ്ടിലേക്ക് മാറ്റിയില്ല എന്നീ കാര്യങ്ങൾ വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2023-2024/1176

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰