Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (390.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/08/2023
മഹാരാഷ്ട്രയിലെ, ഇസ്ലാംപൂരിലുള്ള ദി ഇസ്ലാംപൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഓഗസ്റ്റ് 10, 2023

മഹാരാഷ്ട്രയിലെ, ഇസ്ലാംപൂരിലുള്ള ദി ഇസ്ലാംപൂർ അർബൻ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക്
സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ (ബിആർ ആക്ട്) സെക്ഷൻ 56, സെക്ഷൻ 26 എ എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ പാലിക്കാത്തതിനും ഒപ്പം, ‘ഭാരതീയ റിസർവ് ബാങ്ക് (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി)) നിർദ്ദേശങ്ങൾ, 2016’, ‘നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം-യുസിബികൾ’ എന്നീ നിർദ്ദേശങ്ങളുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനും, മഹാരാഷ്ട്രയിലെ ഇസ്ലാംപൂരിലുള്ള ദി ഇസ്ലാംപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 03 ലെ ഉത്തരവിലൂടെ, ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) 2.00 ലക്ഷം (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ്‌ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധനയും റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും പരിശോധിച്ചപ്പോൾ, ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് (ഡി ഇ എ എഫ്) അർഹമായ തുക ബാങ്ക് കൈമാറ്റം ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കളുടെ അപകടസാധ്യത വർഗ്ഗീകരിക്കുന്നത് സംബന്ധിച്ച് ആനുകാലിക അവലോകനവും പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനവും നടത്തിയിട്ടില്ലെന്നും വെളിപ്പെട്ടു. ഇതിനോടനുബന്ധമായി, മേല്‍പറഞ്ഞിരിക്കുന്ന നിയമപരമായ വ്യവസ്ഥകളും നിർദ്ദേശങ്ങളും ലംഘിച്ചതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിര്‍ദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടി പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന കുറ്റം റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/733

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰