Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (387.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/07/2023
പശ്ചിമ ബംഗാളിലെ ഖത്രയിലുള്ള ഖത്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ജൂലൈ 03, 2023

പശ്ചിമ ബംഗാളിലെ ഖത്രയിലുള്ള ഖത്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായി ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ ബി ഐ) പുറപ്പെടുവിച്ചിട്ടുള്ള ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌വൈ‌സി) നിർദ്ദേശങ്ങൾ, 2016' ലംഘിച്ചതിന്, പശ്ചിമ ബംഗാളിലെ ഖത്രയിലുള്ള ഖത്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ജൂൺ 30 ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് 5,000/- (അയ്യായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എ എ സി എസ്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ്‌ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള, ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, അക്കൗണ്ടുകളുടെ അപകടസാധ്യതാ വർഗ്ഗീകരണം സംബന്ധിച്ച് ആനുകാലിക അവലോകനം നടത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടി പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/525

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰