Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (357.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/05/2023
2000 മൂല്യമുള്ള ബാങ്ക് നോട്ടുകൾ - പ്രചാരത്തിൽ നിന്ന് പിൻവലിക്കൽ; നിയമപരമായി സാധുതയുള്ള നോട്ടുകളായി (ലീഗൽ ടെൻഡർ) തുടരും

മെയ് 19, 2023

2000 മൂല്യമുള്ള ബാങ്ക് നോട്ടുകൾ - പ്രചാരത്തിൽ നിന്ന് പിൻവലിക്കൽ; നിയമപരമായി സാധുതയുള്ള നോട്ടുകളായി (ലീഗൽ ടെൻഡർ) തുടരും

2016 നവംബറിൽ പ്രചാരത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ മൂല്യമുള്ള എല്ലാ ബാങ്ക് നോട്ടുകളുടെയും നിയമപരമായി സാധുതയുള്ള നോട്ടുകൾ എന്ന പദവി പിൻവലിച്ചതിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകതകൾ വേഗത്തിൽ നിറവേറ്റുക എന്ന പ്രാഥമികമായ ലക്ഷ്യത്തോടെ, 1934 ലെ ആർബിഐ ആക്ടിലെ സെക്ഷൻ 24(1) പ്രകാരം 2016 നവംബറിൽ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് പ്രചാരത്തിലാക്കി. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലാക്കിയതിന്‍റെ ലക്ഷ്യം പൂർത്തീകരിച്ചു. അതിനാൽ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി 2018-19ൽ നിർത്തിവച്ചു.

2. ഏകദേശം 89% ത്തോളം വരുന്ന 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ 2017 മാർച്ചിന് മുന്‍പ് പുറത്തിറക്കിയവയും അവയുടെ കണക്കാക്കിയ ആയുസ്സായ 4-5 വർഷത്തിന്‍റെ അവസാനത്തിലുമാണ്. 2018 മാർച്ച് 31-ന് പരമാവധി പ്രചാരത്തിലുണ്ടായിരുന്ന ഈ നോട്ടുകളുടെ ആകെ മൂല്യമായ 6.73 ലക്ഷം കോടി (പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3%) എന്നത് 2023 മാർച്ച് 31-ന് 3.62 ലക്ഷം കോടിയായി കുറഞ്ഞു; ഇത് 2023 മാർച്ച് 31-ന് പ്രചാരത്തിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ 10.8% മാത്രമായിരുന്നു. ഈ മൂല്യത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നുതന്നെയല്ല, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം, പൊതുജനങ്ങളുടെ കറൻസി ആവശ്യകതകള്‍ നിറവേറ്റുവാന്‍ പര്യാപ്തമായി തുടരുന്നു.

3. മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, ഭാരതീയ റിസർവ് ബാങ്കിന്‍റെ "ക്ലീൻ നോട്ട് പോളിസി" അനുസരിച്ച്, 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിയ്ക്കുവാന്‍ തീരുമാനിച്ചു.

4. 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയമപരമായി സാധുതയുള്ളതായി (ലീഗൽ ടെൻഡർ) തുടരും.

5. സമാനമായ രീതിയിൽ 2013-2014 കാലത്തും ഭാരതീയ റിസർവ് ബാങ്ക്, വിനിമയത്തില്‍ നിന്ന് നോട്ട് പിൻവലിക്കൽ നടത്തിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

6. അതനുസരിച്ച്, പൊതുജനങ്ങൾക്ക് 2000 രൂപയുടെ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിയ്ക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്ന് മറ്റ് മൂല്യങ്ങളുള്ള ബാങ്ക് നോട്ടുകളായി മാറ്റുകയോ ചെയ്യാവുന്നതാണ്. സാധാരണ രീതിയിൽ, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിർദ്ദേശങ്ങൾക്കും ബാധകമായ മറ്റ് നിയമപരമായ വ്യവസ്ഥകൾക്കും വിധേയവുമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താവുന്നതാണ്.

7. ബാങ്ക് ശാഖകളുടെ പ്രവർത്തന സൗകര്യം ഉറപ്പുവരുത്തുന്നതിനും പതിവ് പ്രവർത്തനങ്ങളുടെ തടസ്സം ഒഴിവാക്കുന്നതിനും, 2023 മെയ് 23 മുതൽ ഏത് ബാങ്കില്‍ നിന്നും, 2000 രൂപ നോട്ടുകൾ ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ, മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റാവുന്നതാണ്.

8. ഈ ഉദ്യമം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും പൊതുജനങ്ങൾക്ക് മതിയായ സമയം നൽകുന്നതിനും, 2023 സെപ്റ്റംബർ 30 വരെ, 2000 രൂപ ബാങ്ക് നോട്ടുകൾ നിക്ഷേപിക്കുന്നതിന് അല്ലെങ്കിൽ കൈമാറ്റം ചെയ്യുന്നതിന് എല്ലാ ബാങ്കുകളും സൗകര്യം നൽകും. ബാങ്കുകൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

9. ഒരേസമയം 20,000 രൂപ വരെയുള്ള 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റുകളുള്ള ഭാരതീയ റിസർവ് ബാങ്കിന്റെ 19 മേഖലാ ഓഫീസുകളിലും (ROs) 2023 മെയ് 23 മുതൽ ലഭ്യമാക്കും.

10. 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ വിതരണം ചെയ്യുന്നത് അടിയന്തിരമായി നിർത്തിവയ്ക്കുവാന്‍ ബാങ്കുകൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്‌.

11. 2000 രൂപയുടെ ബാങ്ക് നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിയ്ക്കുവാനും/ അല്ലെങ്കിൽ മാറ്റിയെടുക്കുവാനും 2023 സെപ്റ്റംബർ 30 വരെയുള്ള സമയം വിനിയോഗിയ്ക്കുവാന്‍ പൊതുജനങ്ങളെ, പ്രോത്സാഹിപ്പിക്കുന്നു. ഈ വിഷയത്തിൽ പതിവായി ഉണ്ടാകാവുന്ന ചോദ്യങ്ങളെ (എഫ് എ ക്യൂ) സംബന്ധിച്ച ഒരു രേഖ, പൊതുജനങ്ങളുടെ അറിവിലേയ്ക്കും സൗകര്യത്തിനുമായി ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/257

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰