Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (243.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/05/2023
തമിഴ്‌നാട്ടിലെ നാഗർകോവിലിലുള്ള കന്യാകുമാരി ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 22, 2023

തമിഴ്‌നാട്ടിലെ നാഗർകോവിലിലുള്ള കന്യാകുമാരി ഡിസ്ട്രിക്ട്
സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസര്‍വ്
ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് -1949 (എഎസിഎസ്) വകുപ്പ് 26 എ ഒപ്പം വകുപ്പ് 56 പ്രകാരം രൂപീകരിച്ച ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആന്‍റ് അവയർനെസ് ഫണ്ടിലേക്ക് (ഡിഇഎ ഫണ്ട്) യോഗ്യമായ ഫണ്ടുകൾ കൈമാറ്റം ചെയ്യുന്നതിനായി ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങളും, 2016-ലെ നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) എന്ന നിർദേശങ്ങളും പാലിക്കാത്തതിന്, തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലുള്ള കന്യാകുമാരി ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മെയ് 18 ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് 7.50 ലക്ഷം (ഏഴു ലക്ഷത്തിഅമ്പതിനായിരം രൂപ മാത്രം) സമ്പത്തിക പിഴയായി ചുമത്തിയിരിയ്ക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ (എഎസിഎസ്) വകുപ്പ് 47 എ (1) (സി), വകുപ്പ് 46 (4) (i), ഒപ്പം വകുപ്പ് 56 പ്രകാരം റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ 2021 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, ബാങ്ക് അർഹതയുള്ളതും ക്ലെയിം ചെയ്യപ്പെടാത്തത്തുമായ നിക്ഷേപങ്ങൾ ഡിഇഎ ഫണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്നും റിസ്‌ക് വിഭാഗീകരണവുമായി ബന്ധപ്പെട്ട കെവൈസി നിർദ്ദേശത്തിന്‍റെ വ്യവസ്ഥകൾ ലംഘിച്ച് ഒരേ ഉപഭോക്താക്കൾക്ക് ഒന്നിലധികം കസ്റ്റമർ ഐഡന്‍റിഫിക്കേഷൻ കോഡുകൾ അനുവദിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകകയും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/263

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰