Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (242.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/05/2023
സത്താറയിലെ കൃഷ്ണ സഹകാരി ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 22, 2023

സത്താറയിലെ കൃഷ്ണ സഹകാരി ബാങ്ക് ലിമിറ്റഡിന് ഭാരതീയ
റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

നിക്ഷേപക അക്കൗണ്ടുകളുടെ നിലനിറുത്തല്‍ സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് സത്താറയിലെ, കൃഷ്ണ സഹകാരി ബാങ്ക് ലിമിറ്റഡിന്, 2023 മെയ് 19 ലെ ഉത്തരവ് പ്രകാരം റിസർവ് ബാങ്ക് 1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിയ്ക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത്, 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ വകുപ്പ് 47 എ (1) (സി) കൂടാതെ വകുപ്പ് 46 (4) (i), വകുപ്പ് 56 എന്നിവ പ്രകാരം റിസർവ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി റിസർവ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധന, റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളും പരിശോധിച്ചതിൽ ബാങ്ക്, സേവിംഗ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ കുറവുണ്ടായാല്‍ നോട്ടീസ് നൽകിയ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ ശിക്ഷാ നിരക്കുകൾ ബാധകമായിരിക്കും എന്ന അറിയിപ്പ് നല്‍കാതെ, കുറവിന്‍റെ പരിധിക്ക് ആനുപാതികമല്ലാത്ത രീതിയില്‍ നിശ്ചിത പിഴ ഈടാക്കുന്നതായി വെളിപ്പെട്ടു. ഇതിനോടനുബന്ധിച്ച് നിക്ഷേപക അക്കൗണ്ടുകളുടെ നിലനിറുത്തല്‍ സംബന്ധിച്ച് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ ഉപദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ അത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തതിന്‍റെ പരിധി വരെ സാമ്പത്തിക പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/266

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������