Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (259.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/05/2023
ത്രിപുര ഗ്രാമീൺ ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 15, 2023

ത്രിപുര ഗ്രാമീൺ ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക
പിഴ ചുമത്തിയിരിക്കുന്നു

'പ്രൂഡൻഷ്യൽ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തൽ - പ്രൊവിഷനിംഗ്, അസറ്റ് ക്ലാസിഫിക്കേഷൻ, എക്‌സ്‌പോഷർ പരിധി', ഒപ്പം 'റീജിയണൽ റൂറൽ ബാങ്കുകൾ - വരുമാനം തിരിച്ചറിയൽ, അസറ്റ് ക്ലാസിഫിക്കേഷനും എക്സ്പോഷര്‍ പരിധിയും പ്രൊവിഷനിംഗ് മാനദണ്ഡങ്ങളും - നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ)' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനത്തിനും/ പാലിക്കാത്തതിനും, ത്രിപുരയിലെ അഗർത്തലയിലുള്ള ത്രിപുര ഗ്രാമീൺ ബാങ്കിന് (ബാങ്ക്), റിസർവ് ബാങ്ക്, 2023 മെയ് 10-ലെ ഉത്തരവിലൂടെ 2.00 ലക്ഷം (രണ്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിയ്ക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ വകുപ്പ് 47എ(1)(സി), ഒപ്പം വകുപ്പ് 46(4)(i), വകുപ്പ് 51(1) എന്നിവ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി നബാർഡ് നടത്തിയ നിയമപരമായ പരിശോധനയും, കൂടാതെ അവരുടെ റിപ്പോർട്ട് പരിശോധിച്ചപ്പോൾ, മറ്റു കാര്യങ്ങളോടൊപ്പം, ബാങ്കിലെ ചില വായ്പാ അക്കൗണ്ടുകൾ ഐഅര്‍എസി മാനദണ്ഡങ്ങൾ അനുസരിച്ച് നിഷ്ക്രിയമായി വർഗ്ഗീകരിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും, ശേഷം നല്‍കിയ അധികമായിട്ടുള്ള നിവേദനങ്ങളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/233

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰