Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (247.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/05/2023
മഹാരാഷ്ട്രയിലെ ധൂലെയിലുള്ള ധൂലെ ആൻഡ് നന്ദുർബാർ ജില്ലാ സർക്കാരി നൌകരാഞ്ചി സഹകാരി ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 02, 2023

മഹാരാഷ്ട്രയിലെ ധൂലെയിലുള്ള ധൂലെ ആൻഡ് നന്ദുർബാർ ജില്ലാ
സർക്കാരി നൌകരാഞ്ചി സഹകാരി ബാങ്ക് ലിമിറ്റഡിന്, ഭാരതീയ
റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌വൈ‌സി) എന്ന വിഷയത്തിൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായി ഭാരതീയ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന്/ പാലിക്കാത്തതിന് റിസർവ് ബാങ്ക്, 2023 ഏപ്രിൽ 27-ലെ ഉത്തരവിലൂടെ മഹാരാഷ്ട്രയിലെ ധൂലെയിലുള്ള ധൂലെ ആന്‍റ് നന്ദുർബാർ ജില്ലാ സർക്കാരി നൌകാരാഞ്ചി സഹകാരി ബാങ്ക് ലിമിറ്റഡിന് ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) സാമ്പത്തിക പിഴ ചുമത്തിയിരിയ്ക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ വകുപ്പ് 47 എ (1) (സി) ഒപ്പം വകുപ്പ് 46 (4) (i), വകുപ്പ് 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ 2021 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള റിസ്‌ക് അസസ്‌മെന്‍റ് റിപ്പോർട്ട്, ബാങ്ക്, റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, (i) അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണത്തിന്‍റെ ആനുകാലിക അവലോകനം നടത്തിയിട്ടില്ലെന്നും, (ii) അപകടസാധ്യത വർഗ്ഗീകരണം അനുസരിച്ച് അതിന്‍റെ ഉപഭോക്താക്കളുടെ കെവൈസി യുടെ ആനുകാലിക അപ്‌ഡേറ്റ് നടത്തിയിട്ടില്ലെന്നും ഒപ്പം (iii) സംശയാസ്പദമായ ഇടപാടുകൾ നിരീക്ഷിക്കുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനുമുള്ള ജാഗ്രത സൃഷ്ടിക്കുന്നതിനായുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ച് കൊണ്ട് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/164

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰