Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (259.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/05/2023
പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ദി ബാന്ത്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 02, 2023

പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ദി ബാന്ത്ര കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്കായി ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറപ്പെടുവിച്ചിട്ടുള്ള (i) 'എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത / മറ്റ് നിയന്ത്രണങ്ങളും - യു സി ബി കൾ' കൂടാതെ (ii) നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി), നിര്‍ദേശങ്ങള്‍ 2016, എന്നിവയുടെ ലംഘനത്തിന്, പശ്ചിമ ബംഗാളിലെ ഹൗറയിലെ ബാന്ത്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), റിസര്‍വ് ബാങ്ക്, 2023 ഏപ്രിൽ 26-ലെ ഉത്തരവിലൂടെ 30,000/- (മുപ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിയ്ക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ വകുപ്പ് 47 എ (1) (സി), ഒപ്പം വകുപ്പ് 46 (4) (i), വകുപ്പ് 56 എന്നിവ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന കാര്യനിര്‍വ്വഹണം പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ട്, ബാങ്ക് ഇന്‍റർ-ബാങ്ക്, ഗ്രോസ് എക്‌സ്‌പോഷർ പരിധിയും കൌണ്ടർപാർട്ടി എക്‌സ്‌പോഷർ പരിധിയും ലംഘിച്ചുവെന്നും, അവരുടേ അക്കൗണ്ടുകളിലെ അപകടസാധ്യതാ വർഗ്ഗീകരണത്തിന്‍റെ ആനുകാലിക അവലോകനം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും, അതിനു ശേഷം നല്‍കിയ അധികമായിട്ടുള്ള നിവേദനങ്ങളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/165

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������