Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (307.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/05/2023
ഗുജറാത്തിലെ സൂറത്തിലുള്ള ദി സ്യൂട്ടക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 02, 2023

ഗുജറാത്തിലെ സൂറത്തിലുള്ള ദി സ്യൂട്ടക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

'ഡയറക്ടർമാർക്കും ബന്ധുക്കൾക്കും സ്ഥാപനങ്ങൾക്കുമുള്ള വായ്പകളും അഡ്വാൻസുകളും/ അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ', 'പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ (യുസിബി) മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തല്‍' എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനത്തിന്, ഗുജറാത്തിലെ സൂറത്തിലുള്ള ദി സ്യൂട്ടക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) 2023 ഏപ്രിൽ 27-ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് 10.00 ലക്ഷം (പത്ത് ലക്ഷം രൂപ മാത്രം) സാമ്പത്തിക പിഴയായി ചുമത്തിയിരിയ്ക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 46 (4) (i), വകുപ്പ് 56 എന്നിവയ്‌ക്കൊപ്പം വകുപ്പ് 47 എ (1) (സി) എന്നിവ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധന, ബന്ധപ്പെട്ട റിപ്പോർട്ടും അപകടസാധ്യതാ വിലയിരുത്തൽ റിപ്പോർട്ടും, അതുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും പരിശോധിച്ചതിൽ, (i) ബാങ്ക് അതിന്‍റെ ഡയറക്ടർമാരിൽ ഒരാളുടെ ബന്ധുവിനുള്ള വായ്പ അനുവദിച്ചതും (ii) പ്രുഡൻഷ്യൽ ഇന്‍റര്‍-ബാങ്ക് (ഗ്രോസ്) എക്‌സ്‌പോഷർ മാനദണ്ഡങ്ങൾ ലംഘിച്ചതും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മുൻപറഞ്ഞ നിർദ്ദേശങ്ങളുടെ ലംഘനത്തിന് കാരണമായതായി വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/159

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������