Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (251.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/05/2023
ഗുജറാത്തിലെ ജാംനഗർ ജില്ല സഹകരണ ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മെയ് 02, 2023

ഗുജറാത്തിലെ ജാംനഗർ ജില്ല സഹകരണ ബാങ്ക് ലിമിറ്റഡിന്,
ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (നിയമം) ന്‍റെ വകുപ്പ് 26 (2), കൂടാതെ മെയ് 27, 2014-ലെ 'ദ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ട് സ്‌കീം, 2014 - ബാങ്കിംഗ് റെഗുലേഷൻ ആക്‌ട്, 1949-ലെ സെക്ഷൻ 26 എ - പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ' എന്ന വിജ്ഞാപനത്തിനൊപ്പം അടക്കം ചെയ്ത 2014-ലെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവേർനെസ് ഫണ്ട് സ്‌കീമിന്റെ (സ്‌കീം) ഖണ്ഡിക 3 എന്നിവയുടെ ലംഘനത്തിന്/ പരിപാലിക്കാത്തതിന്, “ഭാരതീയ റിസര്‍വ് ബാങ്ക് (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)) നിർദ്ദേശങ്ങൾ, 2016”, 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ (റെഗുലേഷൻ) നിയമത്തിലെ വ്യവസ്ഥകളും (സിഐസി നിയമം), 'സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലുള്ള അംഗത്വം' എന്ന വിഷയത്തിലെ ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നിർദ്ദേശങ്ങൾ എന്നിവയുടെ ലംഘനത്തിന്/ അനുസരിക്കാത്തതിന് 2023 ഏപ്രിൽ 27-ലെ ഉത്തരവിലൂടെ ഗുജറാത്തിലെ ജാംനഗർ ജില്ല സഹകരണ ബാങ്ക് ലിമിറ്റഡിന്, റിസര്‍വ് ബാങ്ക് 4.10 ലക്ഷം (നാല് ലക്ഷത്തിപതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത്, ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ 47എ (1) (സി), 46 (4) (i), കൂടാതെ 56 എന്നീ വകുപ്പുകൾ പ്രകാരവും സിഐസി നിയമത്തിന്‍റെ 25 (1) (iii) ഒപ്പം വകുപ്പ് 23(4) എന്നീ വകുപ്പുകൾ പ്രകാരവും റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി നിയമം അനുശാസിയ്ക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാന്‍ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി നബാർഡ് നടത്തിയ നിയമപരമായ പരിശോധന, അതിന്റെ റിപ്പോർട്ട് അതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ എന്നിവ പരിശോധിച്ചപ്പോൾ, ബാങ്ക് ഡിഇഎ ഫണ്ടിലേക്ക് അർഹമായ തുക കൈമാറ്റം ചെയ്തിട്ടില്ല എന്നും ഉപഭോക്താക്കളുടെ അപകടസാധ്യതാ വർഗ്ഗീകരണം അവലോകനം ചെയ്യാനുള്ള സംവിധാനവും, നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി രേഖകള്‍ ആനുകാലികമായി പുതുക്കുന്നതിനും സംശയാസ്പദമായ ഇടപാടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ തിരിച്ചറിയുന്നതിനുമുള്ള സിസ്റ്റം/ സോഫ്റ്റ്‌വെയർ സംവിധാനവുമില്ലായിരുന്നു എന്നും വെളിപ്പെട്ടു. കൂടാതെ ബാങ്ക് അംഗമായിരുന്ന മൂന്ന് സിഐസികൾക്ക് ഡാറ്റ (ചരിത്രപരമായ ഡാറ്റ ഉൾപ്പെടെ) റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നും കണ്ടെത്തി. ഇവ മേൽപ്പറഞ്ഞ ആക്ടിലെ വ്യവസ്ഥകളുടെയും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെയും ലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, മേൽപ്പറഞ്ഞ വ്യവസ്ഥകളുടെ ലംഘനത്തിനും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിനും പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

മേല്‍പ്പറഞ്ഞ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയും, നേരിട്ട് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും റിസര്‍വ് ബാങ്ക് പരിശോധിയ്ക്കുകയും മുൻപറഞ്ഞ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടതാണെന്നും ആയതിനാല്‍ സാമ്പത്തികപ്പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/158

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������