Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (331.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/04/2023
ഗുജറാത്തിലെ വഡോദരയിലുള്ള ശ്രീ ചാനി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഏപ്രിൽ 03, 2023

ഗുജറാത്തിലെ വഡോദരയിലുള്ള ശ്രീ ചാനി നാഗരിക് സഹകാരി
ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

'അർബൻ സഹകരണ ബാങ്കുകളുടെ (i)“ഡയറക്ടർ ബോർഡ് - പ്രൊഫഷണലൈസേഷനും അവരുടെ റോളും - ചെയ്യേണ്ടതും ചെയ്യരുതാത്തതും”, (ii)“പ്രൂഡൻഷ്യൽ മാനദണ്ഡങ്ങൾ, വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ”, (iii) “ഡയറക്ടർമാർക്കുള്ള വായ്പകളും അഡ്വാൻസുകളും തുടങ്ങിയവ. - ഡയറക്ടർമാർ ജാമ്യക്കാരാകുക/ ഗ്യാരന്‍റര്‍മാരാകുക - വ്യക്തത” (iv) “'അർബൻ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ: മോണിറ്ററിംഗ്, റിപ്പോർട്ടിംഗ് മെക്കാനിസത്തിലെ മാറ്റങ്ങൾ” (v) “മാസ്റ്റർ ഡയറക്ഷൻ - നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി) നിർദ്ദേശം, 2016”എന്നിവയിൽ ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനത്തിന്, ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി) , സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ഗുജറാത്തിലെ വഡോദരയിലുള്ള ശ്രീ ചാനി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മാർച്ച് 29 ലെ ഉത്തരവിലൂടെ, ആർബിഐ ₹4.00 ലക്ഷം (നാല് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിയ്ക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക്, അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2022 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിൽ, പരിശോധന റിപ്പോർട്ട്, റിസ്ക് അസ്സസ്മെന്‍റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ എന്നിവ പരിശോധിച്ചതിൽ,

  1. ഇൻഷുറൻസ് കമ്പനിയുടെ ഏജന്‍റ് കൂടിയായ ബാങ്കിന്‍റെ ഡയറക്ടർമാരിൽ ഒരാളിൽ നിന്ന് ബാങ്ക് അവരുടെ ജീവനക്കാർക്കായി ഇൻഷുറൻസ് പോളിസി വാങ്ങിയിരുന്നു,

  2. ബാങ്ക്, തുടർച്ചയായ അടിസ്ഥാനത്തിൽ, അവരുടെ ആസ്തികളിലെ നോൺ-പെർഫോമിംഗ് അസറ്റുകള്‍ (എന്‍പിഎ) തരം തിരിച്ചിട്ടില്ല,

  3. ബാങ്കിന്‍റെ ഡയറക്ടർമാരിൽ ഒരാളുടെ ബന്ധു ജാമ്യം / ഗ്യാരന്റർ ആയി നിൽക്കുന്ന ഒരു ലോൺ അനുവദിച്ചു,

  4. അഞ്ച് തട്ടിപ്പ് കേസുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ആർബിഐക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല,

  5. അക്കൗണ്ടുകളുടെ കാലാനുസൃതമായ നവീകരണം നിർദ്ദിഷ്ട ആനുകാലികത പ്രകാരം നടത്തിയിറ്റരുന്നില്ല, എന്നിവ വെളിപ്പെട്ടു.

ഇതിന്‍റെ അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാന്‍ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി.

ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2023-2024/4

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰