Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (194.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/03/2023
നാക്കോദറിലുള്ള നാക്കോദർ ഹിന്ദു അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

മാർച്ച് 06, 2023

നാക്കോദറിലുള്ള നാക്കോദർ ഹിന്ദു അർബൻ കോഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എ, സെക്ഷൻ 36 (1) എന്നിവയുടെ ലംഘനത്തിന് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ (ആർബിഐ) നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, നാക്കോദറിലുള്ള നാക്കോദർ ഹിന്ദു അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 മാർച്ച് 01 ലെ ഉത്തരവിലൂടെ, ആർബിഐ, 3.00 ലക്ഷം (മൂന്ന് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക്, അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2021 ജൂലൈ 26-ലെ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിന്‍റെ (എസ്എഎഫ്) അവലോകന റിപ്പോർട്ടിന് അനുസൃതമായി, ബാങ്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, എസ്എഎഫ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, എസ്ബിഐ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശനിരക്ക് ബാങ്ക് അവരുടെ വിവിധ കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ച്ട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി.

ബാങ്കിന്‍റെ മറുപടിയും, ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എ, സെക്ഷൻ 36 (1) എന്നിവയുടെ ലംഘനം ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1835

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������