Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (377.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/03/2023
ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്രകാരം1949 പ്രകാരം (സഹകരണ സൊസൈറ്റികൾക്ക് ബാധകമായ വിധത്തിൽ), അഹമ്മദ്‌നഗറിലെ നഗർ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ- കാലാവധി നീട്ടൽ

മാർച്ച് 06, 2023

ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്രകാരം1949
പ്രകാരം (സഹകരണ സൊസൈറ്റികൾക്ക് ബാധകമായ വിധത്തിൽ),
അഹമ്മദ്‌നഗറിലെ നഗർ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക്
ലിമിറ്റഡിനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ- കാലാവധി നീട്ടൽ

ഭാരതീയ റിസർവ് ബാങ്ക് 2021 ഡിസംബർ 6 ലെ DoS.CO.SUCBs-West/S2399/12.22.159/2021-22 നിർദ്ദേശപ്രകാരം അഹമ്മദ്‌നഗർ നഗരത്തിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ 2021 ഡിസംബർ 6 ലെ വ്യവഹാര സമയം അവസാനിച്ച ശേഷം ആറു മാസത്തേയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ സമയാസമയങ്ങളിൽ ദീർഘിപ്പിച്ചു കൊണ്ടിരുന്നു. അതിൽ അവസാനത്തേത് 2023 മാർച്ച് 6 ലേതാണ്.

2. ഭാരതീയ റിസർവ് ബാങ്ക് അതിൽ നിക്ഷിപ്തമായ 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ യുടെ ഉപ ഭാഗം (1) ഉം സെക്ഷൻ 56 ഉം പ്രകാരം പ്രസ്തുത ബാങ്കിന്മേലുള്ള മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ 2023 മാർച്ച് 6 നിർദ്ദേശമായ DOR.MON.D-81/12.22.159/2022-23 പ്രകാരം പുനരവലോകനത്തിനു വിധേയമായി 2023 ജൂൺ 6 വരെ തുടരുമെന്ന് ഇതിനാൽ പൊതുജനത്തെ അറിയിക്കുന്നു.

3. മേല്പറഞ്ഞ നിർദ്ദേശ പ്രകാരമുള്ള എല്ലാ ഉപാധികളും നിബന്ധനകളും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. കാലാവധി നീട്ടിക്കൊണ്ടുള്ള 2023 മാർച്ച് 6 ലെ നിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിക്കുന്നതാണ്.

4. മേൽപ്പറഞ്ഞ കാലാവധി ദീർഘിപ്പിയ്ക്കൽ പ്രക്രിയ മൂലം പ്രസ്തുത ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ ഭാരതീയ റിസർവ് ബാങ്കിന് തൃപ്തിയുണ്ടെന്ന് വിവക്ഷിയ്ക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/1838

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰