Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (375.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/02/2023
ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്രകാരം1949 പ്രകാരം, സത്താറ, വായിയിലെ ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ - കാലാവധി നീട്ടൽ

ഫെബ്രുവരി 28, 2023

ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്രകാരം1949
പ്രകാരം, സത്താറ, വായിയിലെ ഹരിഹരേശ്വർ സഹകാരി ബാങ്ക്
ലിമിറ്റഡിനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ -
കാലാവധി നീട്ടൽ

ഭാരതീയ റിസർവ് ബാങ്ക് 2022 മേയ് 31 ലെ CO.DOS.DSD.No.S1012/12-07-005/2022-2023 നിർദ്ദേശപ്രകാരം സത്താറ, വായിയിലെ ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ 2022 മേയ് 31 ലെ വ്യവഹാര സമയം അവസാനിച്ച ശേഷം ആറു മാസത്തേയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ സമയാസമയങ്ങളിൽ ദീർഘിപ്പിച്ചു കൊണ്ടിരുന്നു.

2. ഭാരതീയ റിസർവ് ബാങ്ക് അതിൽ നിക്ഷിപ്തമായ 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ യുടെ ഉപ ഭാഗം (1) ഉം സെക്ഷൻ 56 ഉം പ്രകാരം പ്രസ്തുത ബാങ്കിന്മേലുള്ള മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ 27 ഫെബ്രുവരി 2023 നിർദ്ദേശമായ DOR.MON.D-79/12.07.464/2022-23 പ്രകാരം പുനരവലോകനത്തിനു വിധേയമായി 31 മേയ്, 2023 വരെ തുടരുമെന്ന് ഇതിനാൽ പൊതുജനത്തെ അറിയിക്കുന്നു.

3. മേല്പറഞ്ഞ നിർദ്ദേശ പ്രകാരമുള്ള എല്ലാ ഉപാധികളും നിബന്ധനകളും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. കാലാവധി നീട്ടിക്കൊണ്ടുള്ള 2023 ഫെബ്രുവരി 27 ലെ നിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിക്കുന്നതാണ്.

4. മേൽപ്പറഞ്ഞ കാലാവധി ദീർഘിപ്പിയ്ക്കൽ പ്രക്രിയ മൂലം പ്രസ്തുത ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ ഭാരതീയ റിസർവ് ബാങ്കിന് തൃപ്തിയുണ്ടെന്ന് വിവക്ഷിയ്ക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/1802

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������