Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (382.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/02/2023
മുംബൈയിലെ ദി സത്താറ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ 2023 ഫെബ്രുവരി 15 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി

ഫെബ്രുവരി 20, 2023

മുംബൈയിലെ ദി സത്താറ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ 2023 ഫെബ്രുവരി 15 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി

2023 ഫെബ്രുവരി 15 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് മുംബൈയിലെ ദി സത്താറ സഹകാരി ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ 4.00 ലക്ഷം രൂപയുടെ പിഴ ചുമത്തി. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽികിയിട്ടുള്ള, യു.സി.ബി.കളുടെ വായ്പകളുടെ നിർവ്വഹണം / മറ്റു നിയന്ത്രണങ്ങൾ പാലിക്കാതിരിയ്ക്കൽ/ ലംഘനം നടത്തിയതിനാലാണ് ഈ പിഴ. ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി), സെക്ഷൻ 46 (4) (i) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല.

പശ്ചാത്തലം

31 മാർച്ച് 2021ലെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ള പരിശോധനയും, നഷ്ടസാദ്ധ്യത കണക്കാക്കൽ അടിസ്ഥാനമാക്കിയുള്ള പരിശോധനയും അവയോടനുബന്ധിച്ചുള്ള കത്തിടപാടുകളും പ്രകാരം, വായ്പകളുടെ അന്തിമ ഉപഭോഗം ക്രമമായി നിരീക്ഷിക്കുന്നതിൽ പരാജയപ്പെടുകയും അനുവദനീയമായ തോതിനു മുകളിൽ സുരക്ഷിതമല്ലാത്ത വായ്പകൾ നൽകിയതായും കണ്ടെത്തി.

ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു.

ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/1758

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰