Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (358.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/12/2022
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ദി ഗുജറാത്ത് രാജ്യ കർമ്മചാരി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഡിസംബർ 19, 2022

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ദി ഗുജറാത്ത് രാജ്യ കർമ്മചാരി
കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക്
സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടെ നിയമാനുസൃത കരുതൽ പരിപാലനം - ക്യാഷ് റിസർവ് അനുപാതം (സിആർആർ), നിയമാനുസൃത ലിക്വിഡിറ്റി അനുപാതം (എസ്എൽആർ) എന്നിവ സംബന്ധിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങള്‍, ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (നിയമം) സെക്ഷൻ 26A യുടെ ഉപവകുപ്പ് (2), ഒപ്പം 'ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ട് സ്കീം 2014' – 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ സെക്ഷൻ 26A - പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ, എന്ന മെയ് 27, 2014-ലെ -സർക്കുലറിനൊപ്പമുള്ള, 2014-ലെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ട് സ്കീമിന്‍റെ ഖണ്ഡിക 3, എന്നിവയുടെ ലംഘനത്തിന്, ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ദി ഗുജറാത്ത് രാജ്യ കർമ്മചാരി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 15 ലെ ഉത്തരവിലൂടെ ആർബിഐ 3.00 ലക്ഷം (മൂന്ന് ലക്ഷം രൂപാ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2019 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമാനുസൃത പരിശോധനയും, അതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടും, മറ്റ് എല്ലാത്തരം കത്തിടപാടുകളും പരിശോധിച്ചതിൽ നിന്നും, ബാങ്ക് മിനിമം ക്യാഷ് റിസർവ് അനുപാതം (സിആർആർ) പരിപാലിച്ചിട്ടില്ല എന്നും, കൂടാതെ പത്ത് വർഷത്തിലേറെയായി അവകാശപ്പെടാതെ കിടക്കുന്ന ചില അക്കൗണ്ടുകളിലെ നീക്കിയിരിപ്പുകൾ ബാങ്ക് ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആന്‍റ് അവയർനസ് ഫണ്ടിലേക്ക് കൈമാറ്റം ചെയ്തിരുന്നില്ല എന്നും വെളിപ്പെട്ടു. ഇത് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങളുടെ ലംഘനത്തിന് കാരണമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1403

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰