Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (377.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/01/2023
മഹാരാഷ്ട്രയിലെ ഷിർപൂറിലുള്ള, ദി ഷിർപൂർ പീപ്പിൾസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ജനുവരി 9, 2023

മഹാരാഷ്ട്രയിലെ ഷിർപൂറിലുള്ള, ദി ഷിർപൂർ പീപ്പിൾസ് കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക്
സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

"എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത / മറ്റ് നിയന്ത്രണങ്ങളും - യുസിബികൾ", “വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം (ഐആര്‍എസി), “നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി)” എന്നീ വിഷയങ്ങളില്‍ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായി ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ ലംഘനത്തിന്/ പാലിക്കാത്തതിന്, മഹാരാഷ്ട്രയിലെ ഷിർപൂറിലുള്ള ദി ഷിർപൂർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ജനുവരി 4 ലെ ഉത്തരവിലൂടെ ആർബിഐ 3.00 ലക്ഷം (മൂന്ന് ലക്ഷം രൂപാ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (AACS) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്‍റെ, 2019 മാർച്ച് 31 ലെയും, 2020 മാർച്ച് 31 ലെയുമുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, (i) അനുവദനീയമായ പരിധിക്ക് മുകളിൽ ഒരു കൂട്ടം വായ്പക്കാർക്ക് ബാങ്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നും (ii) വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം (ഐആർഎസി) മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്നും, കൂടാതെ (iii) സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ശക്തമായ ഒരു സോഫ്‌റ്റ്‌വെയർ ഇല്ലായിരുന്നു എന്നും വെളിപ്പെട്ടു. ഇത് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങളുടെ ലംഘനത്തിന് കാരണമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും അതിനുശേഷമുള്ള അനുബന്ധ സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ബിഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1518

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰