Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/01/2023
കേണൽ ആർ.ഡി. നികം സൈനിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (സത്താറ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ജനുവരി 02, 2023

കേണൽ ആർ.ഡി. നികം സൈനിക് സഹകാരി ബാങ്ക് ലിമിറ്റഡിന്
(സത്താറ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്‍റെ (നിയമം) സെക്ഷൻ 26- A, സെക്ഷൻ 56 എന്നീ വകുപ്പുകളുടെയും, ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആന്‍റ് അവേർനെസ് ഫണ്ട് സ്‌കീം 2014 ന്‍റെയും ലംഘനത്തിന്, സത്താറ, കേണൽ ആർ.ഡി. നികം സൈനിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 28 ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (i) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2021 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ട്, പത്ത് വർഷത്തിലേറെയായി അവകാശപ്പെടാതെ കിടക്കുന്ന ചില അക്കൗണ്ടുകളിലെ നീക്കിയിരുപ്പ് ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആന്‍റ് അവേർനെസ് ഫണ്ടിലേക്ക് കൈമാറ്റം ചെയ്തിരുന്നില്ല എന്ന് വെളിപ്പെടുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിയമത്തിലെ വ്യവസ്ഥകളും, നിയമപ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങളും പാലിക്കാത്തതിനും അവ ലംഘിച്ചതിനും പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടി പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം അത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തതിന് സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1483

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������