Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 12/12/2022
സത്താറ, വായ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ സാമ്പത്തിക പിഴ ചുമത്തിയിരിയ്ക്കുന്നു

ഡിസംബർ 12, 2022

സത്താറ, വായ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്
ആർബിഐ സാമ്പത്തിക പിഴ ചുമത്തിയിരിയ്ക്കുന്നു

ഇൻകം റെക്കഗ്നിഷൻ, അസറ്റ് ക്ലാസ്സിഫിക്കേഷൻ, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങള്‍ (ഐ ആര്‍ എ സി മാനദണ്ഡങ്ങൾ) എന്നിവയിലെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, സത്താറയിലെ വായ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 8 ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2.00 ലക്ഷം രൂപ (രണ്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബി ആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (i) ഒപ്പം സെക്ഷൻ 56, എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2021 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് ആർബിഐ നടത്തിയ നിയമപരമായ പരിശോധന, റിസ്ക് അസസ്മെന്‍റ് റിപ്പോർട്ട്, ഇൻസ്പെക്ഷൻ റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ മുതലായവ, ബാങ്ക് ചില വായ്പാ അക്കൗണ്ടുകളെ ഐ ആര്‍ എ സി മാനദണ്ഡങ്ങൾക്കനുസൃതമായി നിഷ്‌ക്രിയ ആസ്തികളായി തരംതിരിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, അതിൽ പറഞ്ഞിരിക്കുന്നതുപോലെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, അനുബന്ധ നിവേദനങ്ങളും, ബാങ്കുമായുള്ള വ്യക്തിഗത വിചാരണ സമയത്ത് നടത്തിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം അത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തതിന്‍റെ പരിധി വരെ സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1356

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������