Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (210.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 12/12/2022
ഈസ്റ്റേൺ & നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (കൊൽക്കത്ത, പശ്ചിമ ബംഗാൾ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

ഡിസംബർ 12, 2022

ഈസ്റ്റേൺ & നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (കൊൽക്കത്ത,
പശ്ചിമ ബംഗാൾ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്കിന് (എസ് എ എഫ്) കീഴിൽ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങളും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ - നോ യുവർ കസ്റ്റമർ (കെ വൈ സി) നിർദ്ദേശം, 2016 ന്‍റെ ചില വ്യവസ്ഥകളും ലംഘിച്ചതിന്/ പാലിക്കാത്തതിന്, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഈസ്റ്റേൺ & നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 07-ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 ന്‍റെ ), സെക്ഷൻ 46 (4) (i), സെക്ഷൻ 47 എ (1) (സി), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.

പശ്ചാത്തലം

2020 മാർച്ച് 31-നും 2021 മാർച്ച് 31-നു മുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക് (എസ് എ എഫ്) നിർദേശങ്ങൾ പ്രകാരം ബാങ്കിന് നൽകിയ നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിലും അക്കൗണ്ടുകളുടെ അപകടസാധ്യതാ വർഗ്ഗീകരണത്തിന്‍റെ ആനുകാലിക അവലോകനം നടത്തുന്നതിലും ബാങ്ക് പരാജയപ്പെട്ടുവെന്നു വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.

ബാങ്കിന്‍റെ മറുപടി, അനുബന്ധ വാദങ്ങൾ, ബാങ്കുമായുള്ള സ്വകാര്യമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകൾ മുതലായവ പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/1354

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������