Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (325.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/09/2022
വിദേശനാണ്യ ഇടപാടുകൾ നടത്തുവാനും വിദേശനാണ്യ ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിപ്പിക്കുവാനും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ മുന്നറിയിപ്പ് പട്ടിക ആർബിഐ പുറപ്പെടുവിക്കുന്നു

സെപ്റ്റംബർ 07, 2022

വിദേശനാണ്യ ഇടപാടുകൾ നടത്തുവാനും വിദേശനാണ്യ ഇടപാടുകൾക്കായി
ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിപ്പിക്കുവാനും
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ മുന്നറിയിപ്പ് പട്ടിക ആർബിഐ
പുറപ്പെടുവിക്കുന്നു

2022 ഫെബ്രുവരി 03-ലെ പത്രക്കുറിപ്പിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനധികൃത ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ (ഇടിപി) വിദേശനാണ്യ ഇടപാടുകൾ നടത്തുകയോ അനധികൃത വിദേശനാണ്യഇടപാടുകൾക്കായി പണം അയയ്‌ക്കുകയോ, നിക്ഷേപിക്കുകയോ, ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നിരുന്നാലും, ചില ഇടിപി -കളുടെ അംഗീകാര നിലയെക്കുറിച്ച് വ്യക്തത തേടിയുള്ള അന്വേഷണങ്ങൾ ആർ ബി ഐ ക്ക് തുടർന്നും ലഭിച്ച്കൊണ്ടിരിക്കുന്നു. അതിനാൽ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്റ്റ്, 1999 (ഫെമ) പ്രകാരം വിദേശനാണ്യ ഇടപാട് നടത്തുവാന്‍ അംഗീകാരമില്ലാത്തതോ വിദേശനാണ്യ ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുവാന്‍ അധികാരമില്ലാത്തതോ ആയ സ്ഥാപനങ്ങളുടെ ഒരു "അലേർട്ട് ലിസ്റ്റ് (ജാഗ്രതാ പട്ടിക)" ആർബിഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു. ഈ ജാഗ്രതാപട്ടിക സമഗ്രമല്ല, അത് ഈ പത്രക്കുറിപ്പ് സമയത്ത് ആർബിഐക്ക് ലഭ്യമായ വിവരത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ജാഗ്രതാപട്ടികയില്‍ പ്രത്യക്ഷപ്പെടാത്ത ഒരു സ്ഥാപനം ആർബിഐ അധികാരപ്പെടുത്തിയതായി കരുതേണ്ടതില്ല. ആർബിഐ വെബ്‌സൈറ്റിൽ ഇതിനകം ലഭ്യമാക്കിയിട്ടുള്ള, അംഗീകൃത വ്യക്തികളുടെയും അംഗീകൃത ഇടിപി-കളുടെയും പട്ടികയില്‍ നിന്ന്, ഏതെങ്കിലും വ്യക്തിയുടെ/ഇടിപി -യുടെ അംഗീകാര നില കണ്ടെത്തുവാനാകും.

ഫെമയുടെ അടിസ്ഥാനത്തിൽ, റസിഡന്‍റ് വ്യക്തികൾക്ക് അംഗീകൃത വ്യക്തികളുമായും അനുവദനീയമായ ആവശ്യങ്ങൾക്കും മാത്രമേ വിദേശനാണ്യ ഇടപാടുകൾ നടത്തുവാന്‍ കഴിയുകയുള്ളൂ എന്ന് ആർബിഐ ആവർത്തിക്കുന്നു. അനുവദനീയമായ വിദേശനാണ്യ ഇടപാടുകൾ ഇലക്‌ട്രോണിക് രീതിയിൽ നടപ്പിലാക്കുവാന്‍ കഴിയുമെങ്കിലും, അവ ആർബിഐ അല്ലെങ്കിൽ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബിഎസ്‌ഇ ലിമിറ്റഡ്, മെട്രോപൊളിറ്റൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയാല്‍ അധികാരപ്പെടുത്തിയ ഇടിപി -കളിലൂടെ മാത്രമേ നടത്താവൂ.

അംഗീകൃതമല്ലാത്ത ഇടിപി -കളിലൂടെ വിദേശനാണ്യ ഇടപാടുകൾ നടത്തുകയോ അല്ലെങ്കിൽ അത്തരം അനധികൃത ഇടപാടുകൾക്കായി പണം അയയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുന്നു. ഫെമയ്ക്ക് കീഴിലോ ആർബിഐ അധികാരപ്പെടുത്തിയിട്ടില്ലാത്ത ഇടിപികളിലോ അനുവദനീയമായ ആവശ്യങ്ങൾക്കല്ലാതെ വിദേശനാണ്യ ഇടപാടുകൾ നടത്തുന്ന റസിഡന്‍റ് വ്യക്തികൾ ഫെമയ്ക്ക് കീഴിലുള്ള നിയമനടപടികൾക്ക് സ്വയം ബാധ്യസ്ഥരാകുന്നതാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/835

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰