Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (378.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/06/2022
1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56 (സഹകരണ ബാങ്കുകൾക്കു ബാധകമായത്) എന്നിവ പ്രകാരം നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ്‌ നഗറിനു നൽകിയിട്ടുളള മാർഗനിർദ്ദേശത്തിൻറെ കാലാവധി നീട്ടൽ

2022 ജൂൺ 6

1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56
(സഹകരണ ബാങ്കുകൾക്കു ബാധകമായത്) എന്നിവ പ്രകാരം
നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ്‌
നഗറിനു നൽകിയിട്ടുളള മാർഗനിർദ്ദേശത്തിൻറെ കാലാവധി
നീട്ടൽ

2021 ഡിസംബർ 6-ലെ ഡിഒഎസ്. സിഒ. എസ്.യു.സി.ബികൾ- വെസ്ററ്/ എസ് 2399/12.22.159/2021-22 എന്ന ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ്‌നഗറിനെ 2016 ഡിസംബറിലെ ബിസിനസ്സ് അവസാനിച്ചതു മുതൽ ആറ് മാസത്തേക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. പ്രസ്തുത നിർദ്ദേശങ്ങളുടെ സാധുതാകാലം കാലാകാലങ്ങളിൽ നീട്ടിനൽകിയിരുന്നതിൽ അവസാനത്തേത് 2022 ജൂൺ 6 വരെയായിരുന്നു.

2. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എയിലെ ഉപവകുപ്പ് (1) കൂടിയനുസരിച്ച് നിക്ഷിപ്തമായ അധികാരങ്ങൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പുനരവലോകനത്തിന് വിധേയമായി, 2022 മെയ് 26-ലെ ഡിഒആർ.എം.ഒ.എൻ/ഡി-13/12.22.159/2022-23 എന്ന നിർദ്ദേശം 2022 സെപ്ററംബർ 6 വരെ ബാങ്കിന് ബാധകമായി തുടരുമെന്ന് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

3. മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ കാലാവധി നീട്ടൽ അറിയിക്കുന്ന 2022 ജൂൺ 6 ലെ നിർദ്ദേശത്തിൻറെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിൻറെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേൽപറഞ്ഞ മാർഗനിർദ്ദേശവും കൂടാതെ/ അല്ലെങ്കിൽ കാലാവധിപരിഷ്‌ക്കരണവും നൽകി എന്നുകരുതി ബാങ്കിൻറെ സാമ്പത്തിക സ്ഥിതിയിൽ റിസർവ് ബാങ്ക് തൃപ്തരാണെന്ന് വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2022-2023/320

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰