Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (373.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/05/2022
1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56 എന്നിവ പ്രകാരം മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്രയ്ക്കു നൽകിയിട്ടുളള മാർഗനിർദ്ദേശത്തിൻറെ കാലാവധി നീട്ടൽ

2022, മെയ് 27

1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56
എന്നിവ പ്രകാരം മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ,
മഹാരാഷ്ട്രയ്ക്കു നൽകിയിട്ടുളള മാർഗനിർദ്ദേശത്തിൻറെ
കാലാവധി നീട്ടൽ

2016 ഓഗസ്റ്റ് 31-ലെ ഡിസിബിഎസ്. സിഒ. ബി.എസ്.ഡി-ഐ/ഡി-4/12.22.141/2016-17 എന്ന ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, മഹാരാഷ്ട്രയിലെ മുംബൈ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെ 2016 ഓഗസ്റ്റ് 31-ന് ബിസിനസ്സ് അവസാനിച്ചതു മുതൽ ആറ് മാസത്തേക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. പ്രസ്തുത നിർദ്ദേശ ങ്ങളുടെ സാധുതാകാലം കാലാകാലങ്ങളിൽ നീട്ടിനൽകിയിരുന്നതിൽ അവസാനത്തേത് 2022 മെയ് 31 വരെയായിരുന്നു.

2. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എയിലെ ഉപവകുപ്പ് (1) കൂടിയനുസരിച്ച് നിക്ഷിപ്തമായ അധികാരങ്ങൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പുനരവലോകനത്തിന് വിധേയമായി, 2022 മെയ് 26-ലെ ഡിഒആർ.എം.ഒ.എൻ/ഡി-13/12.22.140/2022-23 എന്ന നിർ ദ്ദേശം 2022 ഓഗസ്റ്റ് 31 വരെ ബാങ്കിന് ബാധകമായി തുടരുമെന്ന് പൊതുജന ങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.

3. മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ കാലാവധി നീട്ടൽ അറിയിക്കുന്ന 2022 മെയ് 26 ലെ നിർദ്ദേശത്തിൻറെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിൻറെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേൽപറഞ്ഞ മാർഗനിർദ്ദേശവും കൂടാതെ/അല്ലെങ്കിൽ കാലാവധിപരിഷ്‌ക്കരണവും നൽകി എന്നുകരുതി ബാങ്കിൻറെ സാമ്പത്തിക സ്ഥിതിയിൽ റിസർവ് ബാങ്ക് തൃപ്തരാണെന്ന് വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2022-2023/274

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������